മഞ്ഞുത്തുള്ളി
നനുത്ത ഒരു സ്പർശമായ് ആ മഞ്ഞുതുള്ളി അവന്റെ തോളത്തു വന്നിരുന്ന്. “വല്ലാത്ത തണുപ്പ് ”..കണ്ണിൽ നിന്നുതിർന്ന കണ്ണുനീർ അവന്റെ കാതിൽ മന്ത്രിച്ചു.... ആ ചുണ്ടുകൾ വിടർന്നു കൊണ്ടാശ്വസിച്ചു..തോളത്തു ചാരാൻ ആ മഞ്ഞുതുള്ളിയെങ്കിലും അവസാനം എത്തിയല്ലൊ!!!
കൗമാരത്തിളപ്പിൽ വിപ്ളവം കലർന്നപ്പോൾ..ആവേശമായിരുന്നു.അതിനിടയിൽ നഷ്ടങ്ങളെ കുറിച്ചോർതില്ല.. തോളോടു തോൾ ചേർന്നു മറ്റുള്ളോർ നടക്കുനതു കണ്ടപ്പോൾ തിരിച്ചരിഞ്ഞു..തന്നെ നോക്കി കളിയാക്കുന്ന തോൽ കണ്ടപ്പോൾ വ്യക്തമായി...നഷ്ടം അതായിരുന്നു...സൗഹൃദങ്ങൾ..
പുഞ്ചിരിയുമായ് ഏവർകും നെരെ നടന്നു നീങ്ങാരുണ്ടെങ്കിലും പ്രതികരണങ്ങൾ വ്യത്യസ്ത്തമായിരുന്നു..തിരിചു പുഞ്ചിരിച്ച മുഖങ്ങളെ വിരലിലെണ്ണി... അല്ലാത്തവയെ മനസ്സിലും!!!1!!
ഒരു തിരനോട്ടം...അതു വെദനാജനകമാണു..എന്തെന്നാൽ അവൻ നേടിയതെന്താണു..കുറച്ചു സപ്പ്ളികളും..കുറച്ചനേകം വെറുപ്പുകളും...കലാലയം മറ്റുള്ളവർക്കു ആഘോഷമായപ്പോൾ..അവനതു ഉത്തരവാദിത്വങ്ങളുടെ ഒരു കൂംഭാരമായിരുന്നു!!!ഒന്നും നേടാൻ കഴിഞ്ഞില്ല..എന്നിട്ടും അവനതിനെ വല്ലാതെ സ്നേഹിക്കുന്നു..കൊതിച്ച് പോകാറുണ്ട്..ഒരു കൂട്ടിനായ്...ആ കന്നിൽ നിന്നു രണ്ടു കുഞ്ഞു തുള്ളികൾ വീണപ്പോൾ അതു തുടയ്ക്കാൻ പോലും......
സൂര്യന്റെ വെട്ടം കണ്ണിൽ തുളച്ചു കയറിയപ്പോൾ അവൻ ചുറ്റിലും നോക്കി...സമയമായിരിക്കുന്നു പടിയിറങ്ങാൻ...തോളത്തു നോക്കിയപ്പൊൾ മനസ്സിലായി...മാഞ്ഞിരിക്കുന്നു...ആ അവസാന മഞ്ഞുതുള്ളിയും മാഞ്ഞിരിക്കുന്നു!!!!
സ്വപ്നങ്ങളുടെ ആ വല്യ പറുദീസയിലെ ചെറിയ കവാടം കടന്ന് അവൻ പുറത്തിറങ്ങി..പരിചിതമായതും അല്ലത്തതുമായ പല മുഖങ്ങൽ ചിരിതൂകിയും അല്ലാതെയും അകതേക്കും..
ആ കലാലയത്തെ...സുരക്ഷിതമാണോ എന്നു പോലും ഓർക്കാൻ നില്കാത്തെ..അന്യന്റെ കൈയിലെക് എറിഞ്ഞു കൊടുത് അവൻ നടന്നു...പുറകിൽ മുദ്രാവാക്യങ്ങൽ ഉയരുന്നുണ്ടായിരുന്നു..അപ്പൊൾ അതുപോലനേകം സമരവാക്യങ്ങൽ ആ മനസ്സിലുടെ കടന്നു പോയ്...അവൻ വിളിചതും..അവനുവേണ്ടി വിലിച്ചതും,അവനെതിരായ് വിളിക്കപെട്ടത്തും
No comments:
Post a Comment