മഴയെത്തും മുൻപേ
”ഈ കൊല്ലവും മഴ വൈകുമോടോ:?“...മാഷിനു മഴയെന്നാൽ ജീവനാണു.മഴ പ്രണയായിരുന്നു... 10 വർഷം മുൻപ് തന്നെ വിട്ടകന്ന പ്രിയതമ..മഴയായ് തന്നിലേക് പെയ്തൊഴിയുന്നതായ് അദ്ദേഹം വിശ്വസിച്ചു...ഒരു കുട പോലും ചൂടാതെ അദ്ദേഹമ്പാടത്തും തോട്ടത്തിലും ഓടി നടക്കും..മഴയെ ആരും കുറ്റം പറയുന്നത്ത് ഇഷ്ടമല്ല..ഇടിമിന്നൽ വില്ലന്മാരാണെങ്കിലും മഴ ദേവതയാണു....അദ്യമഴവീഴുമ്പോൾ ഭുമിയിൽ നിന്നുണരുന്ന ഗന്ധം ഏതൊരാളെയും പോലെ മാഷിനേയും ലഹരിപിടിപ്പിക്കും..
ഇക്കുറിയും മഴയെ വരവേല്കാൻ മാഷ് തയ്യാറെടുപ്പുകൾ തുടങ്ങി..പുതിയ ഓടുകൾ വാങ്ങിവച് ഓടു പണിക്കാരനെ തെടി ഇറങ്ങി...കിട്ടില്ലെ എന്നു ഭയന്നു ചോർച്ചയെ നേരിടാൻ പാത്രങ്ങൾ കരുതി വച്ചു.
പറമ്പിൽ ചാലുകൾ കീറി..മഷിന്റെ തയ്യറെടുപ്പുകളെല്ലാം കഴിഞ്ഞു കാത്തിരിപ്പ് തുടങ്ങി...
അങ്ങനെ മഴയെത്തി......ദെവതയായ മഴയ്ക് ഇക്കുറി സാത്താന്റെ രൂപമായിരുന്നു....അതു ആ നാടിനെ മുഴുവൻ വെള്ളത്തിലാക്കി..ജീവജാലങ്ങളെ കുരുതി നല്കി..കുഞ്ഞുങ്ങളുടെയും വൃദ്ധ്രുടേയും ജീവനെടുത്തു മഴ സംഹാര താണ്ഡവമാടി......പക്ഷെ ഇതൊന്നും സാക്ഷിയാവാൻ മഴയേ പ്രണയിച്ച മഷിനു കഴിഞ്ഞില്ല...അദ്ദേഹം ഉറങ്ങിയിരുന്ന്..മഴയെത്തും മുൻപേ
No comments:
Post a Comment