അപ്പൂപ്പൻ താടിയും ചിത്രശലഭവും
വർണചിറകുള്ള ചിത്രശലഭമേ
നിന്റെ നിറങ്ങളീ അപ്പൂപ്പൻ തടിക്കേകുമൊ
പൂവിതളിലിടം നേടാൻ..
വർണ്ണങ്ങൾ പലതു വെണ്ടു പോലും
ദേശദേശാന്ദരങ്ങളിൽ എതുമീ വയോജനു
വർണ്ണമൊന്നെങ്കിലുമേകു ശലഭമേ
നിറങ്ങളില്ലെന്ന കുറവിനാൽ
ചവിട്ടി അരയ്ക്കപെടുന്നു ഞാൻ
ഒരു നിമിഷതെ ആയുസ്സുകൊണ്ടു
വർണലോകമൊന്നു തീർക്കാൻ വിധിക്കപെട്ടവൾ...
...ഞാൻ..ചിത്രശലഭം....
ശ്വേതവർണനാം അങ്ങയുടെ-
ആയുസ്സിൽ...ഒരു ദിനം...
ഒരുദിനം കുടിയെനിക്കേകുമോ?
എന്നെ പ്രതീക്ഷിചിരിക്കും പൂവിനെ
ഒരുമാത്രകുടി പുണരുവാനൊരു ദിനം
No comments:
Post a Comment