"അതാണ് അവളുടെ ലോകം.. അവൾ നടത്തിയ ഏറ്റവും വലിയ ചർച്ച കറിക്ക് ഉപ്പ് പോരാത്തതിന്റെയും, വെള്ളം തീർന്നുപോയതിന്റെയും ആയിരിക്കാം" മേലുദ്യോഗസ്ത ഭാര്യയെ പറ്റി ചോദിച്ചപ്പോൾ അയാൾടെ മറുപടി ഇതായിരുന്നു..
"ഒന്ന് കരയാതിരിക്കൂ സുമേ.." കണ്ണ് നിറഞ്ഞ് വരുമ്പോഴും സുമയുടെ ശബ്ദം പിന്നെ പുറത്ത് വന്നില്ല.. അയാൾ അവിടെ കാത്ത് നിന്നു.. കുറേ കുടുംബങ്ങളുടെ സമാഗമം ആയിരുന്നു ആ മുറി.. പക്ഷെ അകത്തേക്ക് പോകുന്ന ഒരോ സ്ത്രീയും കരഞ്ഞുകൊണ്ടാണ് പോകുന്നത്..ചിലപ്പോൾ നിലവിളിച്ച്കൊണ്ട്.. "പെണ്ണല്ലേ" എന്നതായിരുന്നു അയാൾടെ ഭാവം.. പക്ഷെ അയാളെ ഞെട്ടിച്ചത് വേദന സഹിക്കവയ്യാതെ നിലവിളിച്ച് തന്റെ മുന്നിലൂടെ കടന്ന് പോയ ഒരു സ്ത്രീ ആയിരുന്നു... ഒരു മാസം മുൻപ് വരെ 15 ആണുങ്ങളെ അടക്കി ഭരിവച്ച ഒരു സ്ത്രീ... "സുമ...അവൾ മാത്രം" അപ്പോഴെക്കും കയ്യിലൊരു കുഞ്ഞ് പൊതിയുമായ് ഒരു മാലാഘ മുന്നിൽ വന്ന് നിന്ന് തനിക്കു നേരെ നീട്ടി.."സുമ?"
No comments:
Post a Comment