Saturday, August 9, 2014

അയാൾ അവൾക്ക് നേരെ തോക്ക് നീട്ടി നിന്നു..വെടി വെക്കാൻ ഒന്ന് വിറച്ചു..ഒമനത്വമുള്ള കൈകൾ..പാലിന്റെ മണം മാറാത്ത ചുണ്ടുകളിൽ രക്തകറകൾ..തിളങ്ങുന്ന കണ്ണുകളിൽ കണ്ണീർ ചോരാതെ..അവന്റെ കാല്കീഴിലെ ജീവൻ ഒരു നിമിഷമവനെ സ്വന്തം വീട്ടിലേക്കെത്തിച്ചു. ”ഉം..ഷൂട്ട്..ഷൂട്ട് ഹെർ ഐസ്സ്...“ അവൻ ഞെട്ടി...ജോലി..കുടുംബം...രാജ്യം...കണ്ണുകൾ ഇറുക്കി അടച്ചു....നിമിഷ നേരം കൊണ്ട് ആ കുഞ്ഞ് കരച്ചിൽ നിലച്ചു....
 വീട്ടിൽ നിന്നൊരു വാർത്ത അവനെ തേടി എത്തി..അവൻ ഒരച്ഛൻ ആയിരികുന്നു..പെൺകുഞ്ഞിന്റെ....പക്ഷെ അവന്റെ മനസ്സു ഓർത്തത്..അവൾ ഒത്തിരി നേരം പിടഞ്ഞു കാണുമോ.

കുടി
അപ്പൂപ്പൻ മകന്റെ വീട്ടിൽ നില്ക്കാൻ പോയതാണ്‌.മരുമകളുടെയും കൂട്ടുകാരിയുടെയും സംഭാഷണം ഒളിഞ്ഞ് കേട്ടു  “ഓൻ ഇപ്പോം കുടി ഉണ്ടാ?” “ഉണ്ട്..എന്തൊക്കെ ചെയ്തു കുടി ഒന്ന് നിർത്താൻ.ഒരു രക്ഷയും ഇല്ല” കേ ട്ട് അപ്പൂപ്പൻ ആകെ ഞെട്ടി..താൻ പോകുന്നത്ത് വരെ മകനു അങ്ങനെ ഒരു ശീലം ഇല്ലായിരുന്നു..കള്ളുകുടി!!!
 അവൻ വരുന്നതും കാത്ത് മുറ്റത്ത്കൂടി നടന്നു..അവൻ എത്തി..ആടുന്നുണ്ടോ?? ആകെ മൊത്തം ഒന്ന് നോക്കി..അടുത്തെത്തിയപ്പോൾ നാറുന്നുണ്ടോ എന്നായി..അവനോട് ഒന്നും മിണ്ടാൻ നില്കാതെ പോയ് കിടന്നു.അടുക്കളയിൽ മകൻ മരുമകളെ വഴക്ക് പറയുന്നത് കേട്ട് അങ്ങോട്ട് പോയ്..“കള്ളും കുടിച്ച് വന്ന് കെട്യോളെ തല്ലാൻ നാണം ഇല്ലെടാ......”മുത്തശ്ശൻ തുടങ്ങിയപ്പോഴേക്കും മുറികുള്ളിൽ നിന്ന് 3 വയസ്സുകാരൻ കൊച്ചുമകൻ കരഞ്ഞ് തുടങ്ങി..അമ്മ ഓടി ചെന്ന് അവനോടായ് പറഞ്ഞു“ പാലിനാ കരയുന്നതെങ്കിൽ ഞാൻ തരില്ല...എന്തൊക്കെ ചെയ്തു എട്ടാ ഇവന്റെ കുടി ഒന്ന് നിർത്താൻ.പക്ഷെ അവനു ആ ചിന്ത ഇല്ല“ അപ്പോഴെക്കും അപ്പൂപ്പന്റെ മകൻ ചോദിച്ചു..”അല്ല.അച്ഛൻ എന്തായിരുന്നു പറഞ്ഞത്?“..ഒന്നും മിണ്ടാതെ അപ്പൂപ്പൻ പോയ് കിടന്നു.

Saturday, August 2, 2014

ജോലി
റാങ്ക് ഹോൾഡർ എന്നു പറഞ്ഞിട്ട് കാര്യമില്ല.പഠിച്ച് പുരത്തിറങ്ങിയ സമയം നല്ലതായിരുന്നില്ല.. ബി.ടെക് കഴിഞ്ഞ് അലഞ്ഞത് മാസങ്ങൾ മാത്രമല്ല..ഒരു വർഷമാണു.ലോൺ തിരിച്ചടക്കാൻ ആവാതെ എന്ത് ചെയ്യണമെന്ന് വീട്ടുകാരുമായ് ആലോചിക്കുമ്പോഴാണു അയാൾ വന്നത്.. ദൈവം അയല്ക്കാരന്റെ രൂപത്തിൽ എന്നാണു ആദ്യം തോന്നിയത്.
 അദ്ദേഹത്തിന്റെ ശുപാർശയിൽ ഒരു ജോലി..അതും ബാംഗ്ലൂരിൽ.
പ്രതീക്ഷകളെല്ലാം പെട്ടിയിലാക്കി വണ്ടി കയറിയ അതേ ഇടത്ത് വീണ്ടും കാലുകുത്തി. നേരെ പറഞ്ഞ ഇടത്തേക്ക്...വഴി ഇടവഴിയായി..നടന്നു നടന്നു റോഡ് ഇടുങ്ങി വന്നു...അത് ചെന്നു നിന്നത് ഒരു കൊച്ചു കാസറ്റ് കടയിൽ..അവിടെ ഒരു മൂലയിൽ പഴയ ഒരു കമ്പ്യൂട്ടർ.അതിന്നരികിലെ ഒടിഞ്ഞു വീഴാരായ കസ്സേര കാട്ടി ആരോ പറഞ്ഞു “അതാണു തന്റെ സീറ്റ്”... ഒരു ഞെട്ടൽ..മനസ്സിൽ  പോയത് ഉറക്കമൊഴിഞ്ഞു പഠിച്ച രാത്രികൾ,അദ്വാനത്തിന്റെ 4 വർഷങ്ങൾ,നല്ല ജോലിക്കായ് കയറി ഇറങ്ങിയ കമ്പനികൾ.... “2000 രൂപയാണു ശംബളം” അവൻ ഒന്നും കേട്ടില്ല...തിരിഞ്ഞു നടന്നു...മുന്നോട്ട്...കണ്ണുകളിൽ അനുസരണയോടെ നിന്ന തുള്ളികളെ തുടച്ചു നീക്കി..പുത്തിയൊരു നാളയിലേക്ക്

റോമിയോ ജൂലിയറ്റ്
നൂലില്ലാ പട്ടങ്ങൾ പോലെ അവർ നഗരങ്ങളിലും ഗ്രാമങ്ങളിലും പാറി പറന്നു നടന്നു,രാവെന്നോ പകലെന്നോ ഇല്ലാതെ.റോമിയോ ജൂലിയറ്റ് എന്നവരെ കൂട്ടുകാർ പറയാറുണ്ട്.കൌതുകമുള്ളതിന്റെ പിറകെ പോകുന്നത് അവൾക്ക് പതിവാണു.അവനുമായ് വഴക്ക് കൂടാറും അതിനാണു.
ആ വടിയോട് കൌതുകം തോന്നിയാണു പോയത്..അതൊരു കെണിയാണെന്ന് അറിയാതെ. അവന്റെ കണ്മുന്നിൽ വച്ച് ആ കഴുകന്മാർ അവളെ വലിച്ചഴിച്ച് കൊണ്ട് പോകുമ്പോൾ ഒന്നും ചെയ്യാനാവാതെ അവൻ നിന്നു...ആ വണ്ടിക്കു പിറകേ കുറേ ഓടി...തളർന്നു വീണു. വൈകുന്നേരമായപ്പോൾ അവന്റെ മുന്നിൽ അതേ വണ്ടി വന്നു നിന്നു..അതിൽ നിന്ന് ആരോ അവളെ വലിച്ച് പുറതേക്ക് ഇട്ടു...എല്ലാം നഷ്ട്ടപെട്ടവളെ പോലെ അവൾ അവന്നു മുന്നിൽ തേങ്ങി കരഞ്ഞു.അവളുടെ ദേഹത്തെ മുറിവുകൾ അവൻ കണ്ണീർ കണ്ട് കഴുകി..സായാഹ്ന പത്രൻങ്ങളിൽ  വാർത്തയായ് അവരും നിറഞ്ഞുനിന്നു..“തെരിവു നായ്ക്കൾ പെരുകുന്നത് തടയാൻ അവയിൽ വന്ധ്യതാ ശസ്ത്രക്രിയ പ്രയോഗിച്ചതിനു ശേഷം അവയെ തെരുവിലേക്ക് തിരികെ വിട്ടു”“ നിറഞു എന്നല്ല...ഒരു അച്ഛ്ന്റെയും അമ്മയുടെയുമായ അവരുടെ നൊമ്പരം വെറുമൊരു വാർത്ത മാത്രമായ് ഒതുങ്ങി...

അമ്മ
പറക്കാൻ ഒരുങ്ങിയവൻ
നില്ക്കവെ
അരികെ അണഞ്ഞമ്മ
നെരുകിൽ വാത്സല്യം
പകരുവാനായ്.
കാകനല്ലെന്നറിഞ്ഞും പോറ്റിയമ്മ
കൂകിത്തുടങ്ങിയും ഊട്ടിയമ്മ..
പെറ്റ്റ്റമ്മയെ തേടി പരന്നപ്പോൾ
മടങ്ങുന്നതും കാത്ത് ഇരുന്നമ്മ..
ആരോ ഇട്ടുപേക്ഷിച്ച മുട്ടയ്ക്ക്
ചൂടേകികൊണ്ട്.

മയിൽ
പാപങ്ങളെല്ലാം
നീലകണ്ഠ്ത്തിൽ,
കൂർമ്പിച്ച കൊക്കിൽ
ക്രോധമടക്കി,
കണ്ണുകളിൽ സ്വപ്നങ്ങളും
നഖമുനയിൽ ദൃഡവിശ്വാസവും
പ്രണയമാം വർണ്ണപ്പീലികൾ
വിടർത്തിയാടിത്തുടങ്ങി
ആൺ മയിൽ.....
അനുരാഗമവനു മാനത്തോടല്ല
മഴയോടല്ല മാരിവില്ലിനോടും.
ഇണ ചേരുവാൻ വരുമവളാ
പെണ്മയിലിനോട്..
പീലികളെല്ലാം കൊഴിഞ്ഞാലും
പുണരാനെത്തും
ഒരുവളോട് മാത്രം...

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...