Saturday, June 28, 2014

ഹോസ്റ്റൽ Vs ഹോം

ഹോസ്റ്റൽ Vs ഹോം
1.
    കൂട്ടുകാരുമായ് വീടിന്റെ ഗേറ്റിനരികെ നിൽക്കുമ്പോഴാണ് ഇരുട്ടിൽ നിന്നടുക്കുന്ന ആ രൂപം കണ്ടത് . "ഓടികോടാ ...പോലിസ്സ് " അവൻ ഓടി വീട്ടില് കയറിയപ്പോഴേക്കും പോലീസ്സുകാരൻ വീട്ടിലേക്ക് കയറിയിരുന്നു. "അമ്മേ! ഹായ് !ദേ അച്ഛൻ വന്നു. "  എന്നിട്ടവൻ  ആശ്വസിച്ചു "ഹൊ ! ഞാൻ കരുതി ഹോസ്റ്റലിനു മുന്നിലൂടെ നയിറ്റ് പെട്രോളിങ്ങിനു  ഇറങ്ങിയ പോലീസ്സുകാരനാനു....1!!"

2.
   വീട്ടിൽ  നെറ്റിനു മുന്നില് ഇരിപ്പ് തുടങ്ങിയിട്ട് മണിക്കൂർ 5-6 ആയി..മുന്പുള്ള റിസൽട്ടുകൾ എല്ലാം വന്നത് ഹോസ്റ്റലിൽ ഉള്ളപ്പോൾ ആയിരുന്നു. "4","5","6","7".....സപ്പ്ലികളുടെ എണ്ണം പരസ്പരം പറഞ്ഞും കേട്ടും അറിയുംപ്പോൾ എല്ലാവർക്കും  ഒരാശ്വാസമാണ് . ഒരുമിച്ച് ഇരുന്ന് പഠിച്ചാലും,"ഒരുപോലെ" പരീക്ഷ എഴുതിയാലും പേപ്പറുകളുടെ എണ്ണം വ്യത്യസ്തമാണ് . അവിടെ കുറവ് പേപ്പർ ഉള്ളവൻ  വില്ലനും കൂടുതൽ  ബാക്കി ഉള്ളവൻ നായകനും ആണ് ..
   കണ്ണ് ഇറുക്കി പിടിച്ച് അവൻ പതിയെ തുറന്നു ..... ഒരു ഞെട്ടലോടെ നോക്കി..ഒന്നുകൂടെ നോക്കി ....വിശ്വസിക്കാൻ തോന്നിയില്ല... 1 പേപ്പർ ഒഴികെ ലാബ് അടക്കം ബാക്കിയെല്ലാം കിട്ടി !!!
   അവന്റെ ബഹളം കേട്ടാണ് അമ്മ വന്നത് ..പക്ഷേ പിന്നെ ബഹളം ഉണ്ടാക്കിയതും അമ്മയാണ് "ഒരു പേപ്പര് പോയെന്നോ!അപ്പർത്തെ പെണ്ണും നിന്റെ കൂടെ അല്ലെ പഠിക്കണേ ..ഓൾക്ക്  85% ഉണ്ടല്ലോ ..അങ്ങേ വീട്ടിലെ ചെക്കന നിന്റെ കൂടെ പഠിച്ച്ചിരുന്നതല്ലേ ..80% ആണ് ഓന്റെ മാർക്ക് . നിനക്ക് മാത്രമെന്താ ഇങ്ങനെ ?".."അമ്മേ...അത് ബി എ ..ഇത് ബി ടെക് .."
 അവന്റെ സന്തോഷമെല്ലാം കെട്ടു ..മുഖമാകെ വാടി ...അമ്മ പറഞ്ഞത് ഓർത്തല്ല ..ഐ.."ഈശ്വരാ ..ഇനിയെങ്ങനെ ഹോസ്റ്റലിൽ കേറും ..........."

3.
  ഒന്നാമത്തെ വർഷം  ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് പോകുംപ്പോഴാണ് എന്നും വെള്ളത്തിലായിരുന്ന അയാളെ കണ്ടതും   അയാൾ ചോദ്യം ചെയ്ത് തുടങ്ങിയതും "അല്ല നീ എപ്പോഴാ പോയത് ..നിന്നെയല്ലേ മിനിഞ്ഞാന്ന് വീട്ടിൽ കണ്ടത് "

രണ്ടാമത്തെ വർഷമായപ്പോൾ ചോദ്യം " അല്ല എന്തിനാ ആഴ്ചയ്ക് നാട്ടിലേക്ക് പോരുന്നത് ..ഇതിനു മാത്രം വീട്ടുകാർക്ക് കാശുണ്ടോ "

മൂന്നാം വർഷം ഇടയ്കിടെ മാത്രമേ ഞാൻ നാട്ടിൽ  പോയുള്ളൂ  "അല്ല ....നിന്നെ കണ്ടിട്ട് കുറെ ആയല്ലോ "

നാലാമത്തെ വര്ഷം ഞാൻ നാട്ടിൽ  പോയില്ല ."എല്ലാ പേപ്പറുകളും എഴുതിയെടുക്കാതെ ഈ പടി ചവിട്ടരുത് " എന്നായിരുന്നു വീട്ടുകാരുടെ നയം . എലാ പേപ്പറുകളും എഴുതിയെടുക്കാൻ വീണ്ടും ഒരു വര്ഷം കൂടെ വേണ്ടിവന്നു .. നാട്ടിലിറങ്ങി ഞാൻ ജന്ക്ഷനിൽ നിൽക്കുമ്പോൾ അയാൾ പ്രത്യക്ഷനായി " എന്താ  നോക്കുന്നെ..വീട്ടിലേക്കുള്ള വഴിയായിരിക്കും.....വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട് ..."

Wednesday, June 18, 2014

സദ്യ

സദ്യ
അന്നീവീട്ടിൽനിന്ന്‌ സദ്യ കഴിച്ചിറങ്ങുമ്പോൾ ആരോ ചോദിച്ചു “ഇനി എന്നാ ഇവിടൊരു സദ്യ?” അന്ന് ഏക മകന്റെ വിവാഹം കഴിഞ്ഞതിനാൽ  ചോദിച്ചയാൾ എന്താ ഉദ്ദേശിച്ചേ എന്ന്‌ മനസ്സിലായില്ല.ഒരു തമാശ രൂപത്തിലുള്ള എന്റെ മറുപടി കേട്ട് അന്നെല്ലാവരും ചിരിച്ചു..പക്ഷെ അറം പട്ടിയ പോലെ ആയിരുന്നു എന്റെയാ മറുപടി “ എന്റെ പതിനാറിനു മതിയോ ആവോ?”
അന്നു പക്ഷെ അവൻ മാത്രം ഒരു ഞെട്ടലോടെ അവൻ അടുത്ത് വന്നു..“അച്ഛാ”..
ഇന്നീ മുറ്റത്ത് വീണ്ടും....ഒന്നും പറ്റാതെ ഞാനും..പക്ഷെ ഇനിയെനിക്ക് എന്തെങ്കിലും സംഭവിച്ചാൽ..ആരാണെന്റെ ചിതയ്ക്ക് തീ കൊളുത്താൻ..ഒരുരുള ബലിച്ചോർ നല്കാൻ

Monday, June 16, 2014

വെളുക്കാത്തത്‌


അലക്കി വെളുക്കാത്ത തൂവാല
അലക്കുകല്ലിന്മേലോരോ
കുത്തിനും ചാടിപ്പിടിക്കുന്നു
ചെളിയതിന്മേൽ..
ചിലർ ചൊല്ലും അലക്കുകാരൻ
കഴിവില്ലാത്തോൻ..
ചിലരോ കാലത്തിന്റേതെന്ന്‌
ഏവർക്കുമറിയാം
കരിപുരണ്ട തൂവാല
അടുപ്പിനല്ലാതാർക്ക്‌ കൊള്ളാം

ഇന്നലെ..ഇന്ന്‌..നാളെ

ഇന്നലെ..ഇന്ന്‌..നാളെ


ഇന്നലെ
 കണ്ട്‌ മറന്ന കടലിലെ
വാരിയ മുത്തുകളും
കളഞ്ഞ്പോയ ശംഖും

നാളെ
   സുവർണ്ണങ്ങൽ കൊണ്ട്‌
 വരച്ചെടുത്ത
 വലുതിലും വലുതായ
 മഴവില്ല്‌
ഇന്ന്‌
 ഇന്നല എന്ന ഓർമ്മയിൽ നിന്നും
 നാളെയെന്ന സ്വപ്നത്തിൽ നിന്നും
 ഞെട്ടി ഉണർന്നാൽ കാണുന്ന
 ഒന്ന്...ഇന്ന്


ഞാനും നീയും

ഞാനും നീയും

നീ
  നിന്റെ കണ്ണുകൾകുള്ളിലെ
 എന്റെ കണ്ണുകൾകുള്ളിൽ
 ഞാൻ കണ്ടൊരിത്തിരിപൊട്ട്‌
 മാത്രമോ നീ...
 അവിടുത്തെ ഇരുട്ടും
 വെളിച്ചവും നീയേ...
ഞാൻ
 നിന്നിലാരോ കണ്ടെത്തിയ
 കള്ളപുഞ്ചിരിതൻ ഉറവിടം
 നിന്നിലാരും കാണാത്ത
 മധുനുകർന്നെത്തിയവൻ
 നീയെന്ന വക്കിൽനി-
 ന്നുയർന്നവൻ..ഞാൻ
നാമെന്ന വാക്ക്‌
മുറിഞ്ഞ്‌ രണ്ടായോർ..
അവർ എന്നുചൊല്ലി
മടുത്തോർ രണ്ടാക്കി
ഞാനും... നീയും


Sunday, June 8, 2014

നിറം

നിറം
നിറത്തിലെന്തുണ്ട്  കാര്യം
നിറത്തിലൊന്നുണ്ട് കാര്യം
മഞ്ഞ പുലർകാലവും
വെള്ള പകലും പിന്നെ
ചുവപ്പാം സന്ധ്യയും
ഒടുവിലിരുട്ട് വീണ്
കറുപ്പാം രാത്രിയും
ഒക്കെയും ചേർന്നൊരു
പച്ചയാം  ജീവിതം
നിറങ്ങളില്ലെങ്കിലും
വർണ്ണപ്പകിട്ടാര്ന്ന ജീവിതം 

അമ്മ


അമ്മേ എന്നാ വിളി  കേൾക്കാൻ
കാത്തിരുന്നതിത്രനാൾ വെറുതെയോ
അമ്മേ എന്നാ നിലവിളികൊണ്ടാ
കാത്തിരിപ്പൊടുങ്ങിയെന്നോ 

Sunday, June 1, 2014

ഉറങ്ങാത്ത നഗരം

ഉറങ്ങാത്ത നഗരം

ഉറങ്ങാതെ ..ഉറക്കത്തിലും
ശബ്ദമായ് വെട്ടമായ്
ഉണർന്നും തെളിഞ്ഞും
അന്ത്യമില്ലാതറ്റമറിയാ-
തങ്ങോട്ടുമിങ്ങോട്ടും
ചീറി പായും
ഏവറ്ക്കുമുള്ളിൽ ഉണ്ടിതുപോൾ
ഉറങ്ങാത്തൊരു നഗരം 

"മാച്ചി"(ചൂൽ)

"മാച്ചി"(ചൂൽ)
കാർ വീട്ടിലേക്ക് കയറുമ്പോൾ അവരുടെ കണ്ണുകള നിറഞ്ഞു . ഒരിക്കലും വിചാരിച്ചതല്ല ആ കുടിലിലേക്ക്  ഒരു വാഹനം അധികാരത്തോടെ കയറിവരുമെന്ന്... എല്ലാം നശിചെങ്കിലെന്താ അവർ ഒരു നല്ല നിലയിലെത്തി. എത്ര നാൾ പണി ഇല്ലാതെ നടന്നു..എന്നിട്ട് എന്തൊക്കെ പണി ചെയ്തു ...കുല തൊഴില സ്വീകരിക്കാൻ ഒരു നല്ല ബുദ്ധി തോന്നിയതും നല്ല കാലത്തായിരുന്നു..അല്ലെങ്കിലവർ മാച്ചി നിര്മാണ- വിതരണ തൊഴിൽ  തുടങ്ങിയപ്പോഴ്  തന്നെ "മാച്ചി രാഷ്ട്രിയം  " നിലവില വരുമായിരുന്നോ..ദിനവും എത്ര എത്ര മാച്ചികൾ വിറ്റു പോയി ...ആ വിപ്ലവം കേട്ടടങ്ങിയപ്പോഴേക്കും അവർക്കൊരു  മേൽകൂര  ആയി,ഒരു ബിസ്സിനസ്സ് തുടങ്ങി..ഒരു വണ്ടി വാങ്ങി ...എങ്കിലും ആ മച്ചി കൊണ്ട് ചപ്പും ചവറും പോലും തൂക്കാൻ വാങ്ങിയവർ നിന്നില്ല എന്നത് അവരെ വേദനിപിച്ച്ചു

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...