Sunday, March 30, 2014

ബ്രേക്ക്

ബ്രേക്ക്

ലോറിയും  കൊണ്ട് അതിർത്തി വിടേണ്ടത് കൊണ്ട് പതിവിലും നേരത്തേ പുറപെട്ടു.ഉറങ്ങിപോകാതിരിക്കാൻ  കൂടെ ഉള്ളവരോട് മിണ്ടികൊണ്ടേ ഇരുന്നു... ഉറങ്ങില്ല എന്നറിയാമായിരുന്നു..ഏതു വയസ്സിലേ വളയം പിടിക്കുന്നതാണ് ..ജീവിതവും ഒരു ലോറി യാത്രയാണ്..ആരോ വളയം പിടിക്കുന്നു..കയറ്റങ്ങളും ഇറക്കങ്ങളും കടന്നു..പതുക്കെ നിർത്തുന്നു ..അല്ലെങ്കിൽ ഒരു സഡൻ ബ്രേക്ക് .....പെട്ടെന്നാണ് എന്തോ ഒന്ന് വണ്ടിക്കു വട്ടം ചാടിയത് ...ഒരു കുഞ്ഞ് കറുത്ത പൂച ...പക്ഷെ വണ്ടിയെ പൂർണ്ണമായ് നിയന്ത്രിക്കാൻ കഴിഞ്ഞു...എനിക്കെന്റെ മോളെ ഓര്മ്മ വന്നു .വീട്ടിൽ മോൾടെ പ്രിയ സുഹൃത്ത് ഞാൻ കഴിഞ്ഞാൽ ഇത് പോലൊരു പൂച്ച ആണ്...ആ പൂച്ചയെ രക്ഷിക്കാൻ കഴിഞ്ഞതിൽ  ഏറെ സന്തോഷിച്ച് വണ്ടിയെടുക്കുമ്പോഴാണു  കൂടെ ഉള്ളവൻ  തടഞ്ഞത് "വട്ടം ചാടിയത് കരിമ്പുച്ചയാണ്‌ ,ഇനിയിന്ന്  യാത്ര വേണോ " അവരെ നോക്കി പുഞ്ചിരിച്ചു "അടുത്ത ബ്രേക്ക് വരെ ഈ വണ്ടി മുന്നോട്ട് തന്നെ പോകും...." അപ്പോഴേക്കും ആ വിരുതൻ പൂച്ച് എങ്ങോ മറഞ്ഞിരുന്നു .

Sunday, March 23, 2014

പൂക്കൾ
 ആ തോട്ടത്തില് ഒത്തിരി പൂക്കൾ ഉണ്ടായിരുന്നു.അവളെ പോലെ ചിരികുന്ന പൂക്കൾ...അയാൾ ഓർത്തു.ഒരു പൂവ് പോലും ബാക്കിയില്ല.പതിവ് പോലെ അന്നു വൈകുന്നേരവും അയാൾ ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു..ഏറെ നേരം അവിടെ നിന്നു....ആരോ ബസ്സിറങ്ങി വരുന്നതും കാത്ത്..ഇരുട്ടി തുടങ്ങിയപ്പോൾ,അറിയാമായിരുന്നു.....വിശ്വാസമായി..ഇനിയവൾ വരില്ല! എങ്കിലും ഒരു പ്രതീക്ഷ..തിരക്കേറിയ ബസ്സിൽ നിന്ന് ഉന്തിയും തള്ളിയും അവൽ പുറതേക്ക് ചാടി..അച്ഛന്റെ അരികത്തേക്ക് ഓടുന്നത്...വാതോരാതെ ..ഒത്തിരി വിശേഷങ്ങളുമായി..
തോട്ടത്തിലെ പൂക്കളെല്ലാം നിലത്ത് ചിതറിക്കിടന്നത് തിരിച്ച് നടക്കുമ്പോഴാണ് കണ്ടത്..ഏതോ വികൃതികൾ പിച്ചി ചീന്തി എറിഞ്ഞിരികുന്നു.....എതോ...ആരോ...പിച്ചി ചീന്തി..........

Sunday, March 2, 2014

ചരട്

ചരട്
ചങ്ങലയാണീ ചരട്
അടിയും തൊഴിയും
ഏൽകുന്ന ഭ്രാന്തിക്കു
അന്തികൂട്ടാണീ ചങ്ങല

കളർപ്പെൻസ്സിൽ

കളർപ്പെൻസ്സിൽ

അവൾക്കീ വീട്ടിജോലി നഷ്ടപെടാൻ പോകുന്നത് മോഷണ ശ്രമത്താലാണ്.പൊന്നോ പണമോ പാത്രങ്ങളൊ ഒന്നും അല്ല..മുറി തുടയ്ക്കുന്നതിനിടയിൽ മെശയിൽ കുറച്ച് കളർപ്പെൻസ്സിലുകൾ കണ്ടു..വീട്ടിൽ മകൻ എന്നും വഴക്ക് കൂടാറ് അതിന്യൗ വേണ്ടിയായിരുന്നു..അതെടുത്ത് ബാഗിലിട്ടു...കുട്ടികളില്ലാത്ത ആ വീട്ടിലെ ദമ്പതിമാർക്ക് അതു കൊണ്ട് പ്രയോജനമില്ല എന്നു കരുതിയാണെടുത്തത്.പക്ഷെ അത് പിടിക്കപെട്ടപ്പോൾ മൊഷണമായി..
 തന്നെ പറഞ്ഞു വിടാൻ പണമെടുക്കാം പോയ സ്ത്രീയെ കാണാതെ അവൾ അകത്തേക്കു പോയി..കണ്ടത് ആ കളർപ്പെൻസ്സിലുകളും ഒരുപിടി കുഞ്ഞ് ചിത്രങ്ങളും നെഞ്ചോട് ചേർത്ത് കരയുന്ന അവരെയാണു... അവളെ കണ്ടതും കുരച്ച് പണമെടുത്ത് കയ്യിൽ കൊടുത്തു.."ഇന്ന് പോയ്കൊള്ളു..നാളെ നേരത്തേ വ്ന്നാൽ മതി.മകനു കുറച്ച് നല്ല കളർപ്പെൻസ്സിലുകളും ഉടുപ്പും മട്ടും വാങ്ങി കൊടുക്കൂ...ഇത്..ഇതെന്റെ.....ഇത് തരാൻ ആവില്ല.." പിന്നീടവിടെ വല്ലാത്ത നിശബ്ദത പടർന്നു

ഭ്രാന്തൻ


 "അയ്യോ മോനേ അടുത്ത് പോവല്ലെ.അമ്മാവനു ഭ്രാന്താണ്."അതു കേട്ടു വളർന്ന അവനു എന്തായി തീരണം എന്നതിൽ സംശയം
ഏതും ഇല്ലായിരുന്നു.മനഃശാസ്ത്രം പഠിച്ചു...ഓർമ്മവച്ച കാലം മുതൽ കാണുന്ന..ലോകം നാക്കിൻ ചങ്ങല കൊണ്ട് ബന്ധിച്ച് അമ്മാവനെ ചികിത്സിക്കാൻ.പഠിച്ചിറങ്ങിയതും അവൻ സൂചിയും കുഴലുമായ് അമ്മാവന്റെ മുറിയിലേക്ക് ചെന്നു...അവനെ കണ്ടതും അദ്ദേഹം കൈകൾ നീട്ടീകൊണ്ട് അവനെ പുണർന്നു..മുടിയിൽ തലോടി.അപ്പോഴാണു മനസ്സിലായത്..ഭ്രാന്ത് സമൂഹത്തിനായിരുന്നു...അദ്ദെഹത്തിനായിരുന്നില്ല...പക്ഷെ മനസ്സിലാവാത്ത ഒന്നുണ്ടായിരുന്നു..എന്തിനവൻ ഇരങ്ങാൻ നേരത്ത് അമ്മാവന് സൂചി വച്ചു? അമ്മവനു ഭ്രാന്തായിരുന്നോ?അതോ അവനായിരുന്നൊ ഭ്രാന്ത്...

ഭ്രാന്തന്മാർ


ചത്തവനെ പിന്നെയും
പിന്നെയും കൊന്ന്
പെട്ടിയിലാക്കി കത്തിച്ചു
പെട്ടിയിൽ നിന്നെടുത്ത്
കുത്തി കുത്തി കൊന്ന്
കുഴിച്ചു മൂടി..ഭ്രാന്തന്മാർ
മതഭ്രാന്തന്മാർ

വെള്ളം


കിണർ വെട്ടി തുടങ്ങി
കുഴിച്ച് കുഴിച്ച് കുഴിച്ചൊടുവിൽ
വെള്ളം കണ്ടെത്തി..
കിണറ്റിലല്ല..
കുഴികാനിറങ്ങിയോന്റെ
കെട്ട്യോൾടെ കണ്ണിൽ..

ചോര



സ്വയ രക്ഷയ്ക്ക് അവൾ മറ്റൊരു വഴിയും കണ്ടില്ല...ആ ഇരുട്ടിൻ കൈകളെ അമർത്തി കടിച്ചു.ചോരയുടെ നനവ് വായിൽ പടർന്നു.....കുട്ടിക്കാലത്തു വഴക്കുകൂടി കടിച്ച് പറിക്കുമ്പോൾ വായിൽ നിറഞ്ഞ....ഉപ്പും മുളകും കൂടി തിന്നാൻ മാങ്ങ രണ്ടായ് പകുക്കുമ്പോൾ മുറിഞ്ഞ കൈ അവൾടെ വായിൽ വച്ചു കൊടുത്തപ്പോൾ പടർന്ന....അതേ രുചിയുള്ള ചോര...പിന്നെയൊന്നും നോക്കിയില്ല..എല്ലാ ശക്തിയുമെടുത്ത് ആ ഇരുട്ടിൻ രൂപത്തെ തള്ളിയിട്ടു..അത് വെളിച്ചത്തിലേക്കാണു ചെന്ന് വീണതെന്നറിഞ്ഞ് കണ്ണുകൾ മുറുക്കെ ചിമ്മി...എങ്കിലും നാക്കിൻ തുമ്പത്ത് ആ രുചി മയാതെ നിന്നു..അത് തന്റെ ചോര തന്നെയെന്നോർമ്മിപിച്ച് കുണ്ട്

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...