Sunday, December 1, 2013

മുറി

എന്നും രാത്രി ആ മുറിയിൽ  കുറച്ചു നേരം തനിചിരികുന്നത് വര്ഷങ്ങളായുള്ള എന്റെ പതിവായിരുന്നു . എന്നും ഒരേ ശൈലിയിലുള്ള ജീവിതത്തിൽ ഒരുപക്ഷെ ഒരു മാറ്റം തരുന്നത് വായിക്കുന്ന പുസ്തകങ്ങളും അതിലെ കഥാപാത്രങ്ങളും ആണ്. ആ മുറിയിൽ  എന്റെ പുസ്തകങ്ങളിലെ കഥാപാത്രങ്ങൾ ജീവനോടെ എഴുന്നേറ്റു വന്നു ചില വാചകങ്ങൾ ആവർത്തിച്ചു  ചൊല്ലാറുണ്ട് .

ഇന്നവിടെ കയറിചെന്നപ്പോൾ 100 വാട്ട് ബൾബ്  മങ്ങിയിരിക്കുന്ന മേശപുറത്ത്  പഞ്ചപാണ്ഡവൻ മാരുടെ സ്വര്ഗാരോഹണം വിവരിച്ചു കൊണ്ട്. മഹാഭാരതം പാതിയടന്ജ് കിടപുണ്ടായിരുന്നു . ഞാനവിടെ ചെന്ന് ഇരുന്നു.ഇടയ്ക്ക് ഭാര്യ വന്ന എത്തി നോക്കി. അവളുടെ വിളി ഞാൻ പ്രതീക്ഷിച്ചു. ഒന്നും മിണ്ടാതെ പക്ഷെ അവൾ പൊയ് .ഇതും പതിവായിരുന്നു.കുറച്ച കഴിഞ്ഞ വീണ്ടുമാ കാലൊച്ച കേട്ടു .പതിവനുസരിച് ഇത്തവണ ശകാരം കേള്കേണ്ടാതാണ് പക്ഷെ മുറി പൂർണമായ്   ഒന്ന് തുറക്കാൻ പോലും നിൽകാതെ  പൊയ്. അടുത്ത ഊഴം അമ്മയുടെ ആണ് 9:30 ആകുമ്പോൾ അമ്മ വരും. അമ്മയുടെ കുഞ്ഞു മോനായ്  ഡൈനിംഗ് ഹാളിലേക്ക് .പിന്നെ 3 പേരും ചേർന്ന അത്താഴം . അമ്മ വന്നു .വാതില തുറന്ന അകത്ത് കയറി .ആ തലോടലലിനായ് ഞാൻ കണ്ണടച് കാത്തിരുന്നു ...പക്ഷെ അമ്മ വന്ന് പൊട്ടികരയുകയാണ്  ഉണ്ടായത് .ഞാൻ അമ്മയെ ഒരു പാട് ആശ്വസിപിക്കാൻ ശ്രമിച്ചു. കാര്യമില്ല എന്നറിയാം...കാര്യമുണ്ടായിരുന്ർന്കിൽ....ഒരു കാറ്റ് ആയി ഞാൻ അമ്മയുടെ കവിളിൽ ചെന്നിരുന്നു ...ഭാരതത്തിന്റെ പേജുകൾ മരിഞ്ഞ്. എത്തിയത് ഗാന്ധാരി വിലാപതിലായിരുന്നു ..അവിടെ 100 പുത്രന്മാർ  ഇവിടെ നൂറുപെർക്ക്  തുല്യനായ ഒരേ ഒരു പുത്രൻ ..... ആ മുറിയുടെ വാതിൽ  കൊട്ടി അടച്ച്. അമ്മ അപ്രത്യക്ഷയായി ..

1 comment:

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...