Monday, December 30, 2013


നന്ദി...2013നും പിന്നെ ഈ 200 പൊസ്റ്റുകളിലൂടെ എന്നെ സഹായിച്ച....എന്റെ കുത്തികുറികലുകൾ എല്ലാം വായിച്ച് ഏവർക്കും നന്ദി...തുടർന്നും സഹായങളും..സഹകരണങളും അനുഗ്രഹങ്ങളും പ്രതീക്ഷികുന്നു

മുറി




കടം മൂത്ത് കെട്ടി
തൂങ്ങിയ കിടക്കമുറിയും
മൂഷികനായ് മാറ്റിവച്ച
വിഷം പുരണ്ട് തേങ്ങാ മുറിയും
രണ്ടെങ്കിലും രണ്ടിനും
ഒരേ ഗന്ധം..
ജീവവായുവിന്റെ
ഒടുവിലെ ഗന്ധം............

വറ്റിയിരികുന്നു

സൂര്യരശ്മികൾ നൃത്തമാടും
നെറ്റിമേൽ വിടർന്നൊരു
ജലകണത്തിനായ്
പാഞ്ഞടുത്തൂ ജനം
ഉണങ്ങിയ മൺകുടങ്ങളുമായ്..
അത്രയ്ക്കും വറ്റിയിരികുന്നു
ഭൂമിയിന്ന്.....

കൊലുസ്സ്



മഞ്ഞ് മൂടിയ വഴിയിലൂടെ നടന്നത് ആ കൊലുസ്സിൽ കൊഞ്ച്ലുകൾക്കായ് കാതോർത്തുകൊണ്ടായിരുന്നു..കൊലുസ്സിൽ കിലുക്കമിത്ര മധുരമോ? മുല്ലമൊട്ടുകൾക്ക് ഇത്ര വാസനയോ? കാത്തിരുന്നു..കാതോർത്തിരുന്നു..പിന്നെയും നടന്നു..കാതോർത്തുകൊണ്ട്...പിരകിലെ ഇടവഴിയിൽനിന്നു പക്ഷെ കയറിവന്നത് ചുവന്ന കണ്ണുകളുള്ള,വലിയ ദേഹമുള്ള കറുത്തിരുണ്ട ഒരുവനായിരുന്നു.....അയാളുടെ ദേഹമാകെ മുറിവുകൾ..നഖക്ഷതങ്ങൾ...ഭയം തോന്നി....അവൾ....അവൾ.......????.....!!!!!
പിന്നീട് കൊലുസ്സിൽ കൊഞ്ചലുകൾ ഞാൻ വെറുത്തു...മുല്ലപ്പൂ മണത്തെയും...

72


72
ബഹളക്കാരെ അടക്കിനിർത്തി,
പുത്തൻ ടീച്ചർ വീണ്ടും തുടർന്നു..
70,71,72..
72....72....72 എവിടെ പോയി???
“എഴുപത്തിരണ്ട് മരിച്ചു പോയി”
വിടർന്ന മൊട്ടുകളൊക്കെ
വാടി കരിഞ്ഞങ്ങ് ഉതിർന്നു വീണു

കോലം മാറി



അങ്കണതൈമാവും
ആദ്യത്തെ മാമ്പഴവും
അമ്മയും കുഞ്ഞും
പൂങ്കുലയും...

ലപ്പ്ടോപ്പും സ്മാർറ്റ്ഫോണും
യൂട്യൂബും
മമ്മിയും മക്കളും
ഫേസ്സ്ബുക്കും....
കാലം കഴിഞ്ഞപ്പോൾ
കോലം മാറി കഥ മാറി

Sunday, December 22, 2013

ഗർജ്ജനം


സടകുടഞെഴുന്നേറ്റു
പുതു ലോകത്തിലേക്കായ്
അവിടെ വേരെ ഗർജനങളില്ല
എതിർപ്പുകൾ,എതിരാളികൾ
എതിരേ ആരുമില്ല..
അലരി വിളിച്ചു
ശൌര്യമടങാതെ..
ആ അറ്റ്റ്റഹാസത്തിനും..
കണ്ൺIരിൻ കൈപ്പുൻടായിരുന്നു

കുപ്പിവളകൾ



വിരഹ സൂര്യനോ
എരിയുന്നു ദൂരെ
താമര കൺചിമ്മി
തിരിഞു നില്പ്പു

ഇക്കിളിയാക്കും തെന്നൽ
ഒളിഞിരിപ്പു
മുല്ല മൊട്ടുകൾ
ഉണങി വ്Iണു..

ആ  തലോടലെന്നോ
നഷ്ടമായ് അന്നീ
കുപ്പിവളകൾക്ക്
ചലനമറ്റു


കസ്തൂരിഗന്ധം

കസ്തൂരിഗന്ധം
ആ കസ്തൂരിഗന്ധം തേടി അലഞ്ഞു.ഒടുവിൽ കണ്ടെത്തി..ഒരു കൊച്ചു മാൻപേട .പക്ഷെ ഗന്ധം വന്നത് അവിടെ നിന്നു മാത്രമായിരുന്നില്ല.മറ്റൊരു മാൻ കൂടി അടുത്ത് ഉണ്ടായിരുന്നു...ചുറ്റിലുമുള്ള അനേകം മാനുകളിൽ നിന്നും അതേ ഗന്ധം..അതു പക്ഷെ ഉള്ളിൽ സങ്കടകടൽ തീർത്തു ..."താൻ  മാത്രം...തനിക്ക് മാത്രം..." ചുറ്റിലുമുള്ള മാൻപേടകളുടെ മിഴികളും  ഇത് പോലെ നിറഞ്ഞിരുന്നു...അതു പക്ഷെ ആരും പരസ്പരം കാണാതെ പോയി..തന്നിലെ സുഗന്ധമറിയാതെ അവ അതിൻ ഉറവിടം തേടി നടന്നു 

Sunday, December 15, 2013


mathrubhumi

ആക്സ്സിഡെന്റ്


ബസ്സിനു വേഗത വല്ലാതെ കുറവായതു പോലെ തോന്നി.ആദ്യമോർത്തതു ഒന്നു ന്വേഗം എത്തിയിരുന്ന്വഎങ്കിൽ..എന്നായിരുന്നു...പിന്നീട് തോനിയത് പതുക്കെ മതി എന്നായിരുന്നു,എന്തെന്നാൽ റോഡഈലെ ഓരോ ജീവനും വിലപെട്ടതാണു.എന്റെ മനസ്സോ ചിന്തകളോ..ഒന്നുമപ്പോൾകൂടെ ഉണ്ടായിരുന്നില്ലെ..എല്ലാം അടുത്തുല്ല്ല ആശുപത്രിയിലെ ഐ സീ യൂ വിലായിരുന്നു...എന്റെ ജീവന്റെ ജീവന്റടുത്ത്..നെഞ്ചൂവേദന എന്നാൺ ആദ്യം കേട്ടത്..പിന്നീട്ണറിഞ്ഞത്...അതു ബസ്സ് ഓടിച്ച് കൊണ്ടിരിക്കുമ്പോൾ ആയിരുന്നെന്നും...ബസ്സ് ഒരു ബൈക്കിൽ ഇടിച്ച് ഒരു യാത്രക്കാരന്റെ ജീവനെടുത്തൂ എന്നും...അരിഞ്ഞു കൊണ്ട് അദ്ദേഹം ആരെയും ഉപദ്രവൈക്കില്ല എന്നതു എനിക്കറിയാമായിരുന്നു...പക്ഷെ നാട്ടുകാർ..ഒന്നും അറിയാതെ അദ്ദേഹത്തെ......
എന്റെ അടുത്ത് അവൾ വന്നിരുന്നത് ഞാൻ ശ്രദ്ധിച്ചു.മനസ്സ് ഭൂത കാലത്തേക്ക് ഓടി...എല്ലാ ചിത്രങ്ങളിലും അവൾ ഉണ്ടായിരുന്നു..പ്രിയപെട്ടവളായ്....കാലം മാറ്റങ്ങൾ വരുത്തിയിരുന്നു...ഞങ്ങൾ പരസ്പരം ചിരിചില്ല...മൂകമായ് ഇരുന്നു...കൈകൾ ചേർത്ത് പിടിച്ചു...ആ കണ്ണുകൾ എന്റേത് പോലെ നിറഞ്ഞ് ഒഴുകിയിരുന്നു...കാര്യം തിരക്കിയില്ല..പറഞ്ഞുമില്ല..ആശുപത്രിയെത്തൈയപ്പോൾ ഞാൻ ചാടീയിറങ്ങി.അവളോട് യാത്ര പറയാനോ അവളെ തിരിഞ്ഞൊന്നു നോക്കാനോ ഞാൻ നിന്നില്ല...
അദ്ദേഹത്തെ ഓപ്പറാഷന്ന് കൊണ്ട് പോകാനുള്ളാ തിടുക്കത്തിലായിരുന്നു ഡോക്ടർമാർ.എന്ത് ചെയ്യണമെന്നറിയാതെ ഞാൻ തളർന്നു വീണു.... ഒരു നിലവിളി കേട്ടു...അരിയാതെയാണെങ്കിലും അദ്ദേഹം ചെയ്ത പാപത്തിന്റെ കണ്ണൂനീരായിരുന്നു അതു....പുത്രദു:ഖത്താൽ നിലവിളികുന്ന ആ അമ്മയെ ഞാൻ കണ്ടില്ല...നോക്കിയില്ല...ഏത് ആൾ കൂട്ടത്തിലും ആ കളിത്തോഴിയുടെ ശബ്ദം നഎനിക് തിരിച്ചറിയാമായിരുന്നു

Sunday, December 1, 2013

മുറി

എന്നും രാത്രി ആ മുറിയിൽ  കുറച്ചു നേരം തനിചിരികുന്നത് വര്ഷങ്ങളായുള്ള എന്റെ പതിവായിരുന്നു . എന്നും ഒരേ ശൈലിയിലുള്ള ജീവിതത്തിൽ ഒരുപക്ഷെ ഒരു മാറ്റം തരുന്നത് വായിക്കുന്ന പുസ്തകങ്ങളും അതിലെ കഥാപാത്രങ്ങളും ആണ്. ആ മുറിയിൽ  എന്റെ പുസ്തകങ്ങളിലെ കഥാപാത്രങ്ങൾ ജീവനോടെ എഴുന്നേറ്റു വന്നു ചില വാചകങ്ങൾ ആവർത്തിച്ചു  ചൊല്ലാറുണ്ട് .

ഇന്നവിടെ കയറിചെന്നപ്പോൾ 100 വാട്ട് ബൾബ്  മങ്ങിയിരിക്കുന്ന മേശപുറത്ത്  പഞ്ചപാണ്ഡവൻ മാരുടെ സ്വര്ഗാരോഹണം വിവരിച്ചു കൊണ്ട്. മഹാഭാരതം പാതിയടന്ജ് കിടപുണ്ടായിരുന്നു . ഞാനവിടെ ചെന്ന് ഇരുന്നു.ഇടയ്ക്ക് ഭാര്യ വന്ന എത്തി നോക്കി. അവളുടെ വിളി ഞാൻ പ്രതീക്ഷിച്ചു. ഒന്നും മിണ്ടാതെ പക്ഷെ അവൾ പൊയ് .ഇതും പതിവായിരുന്നു.കുറച്ച കഴിഞ്ഞ വീണ്ടുമാ കാലൊച്ച കേട്ടു .പതിവനുസരിച് ഇത്തവണ ശകാരം കേള്കേണ്ടാതാണ് പക്ഷെ മുറി പൂർണമായ്   ഒന്ന് തുറക്കാൻ പോലും നിൽകാതെ  പൊയ്. അടുത്ത ഊഴം അമ്മയുടെ ആണ് 9:30 ആകുമ്പോൾ അമ്മ വരും. അമ്മയുടെ കുഞ്ഞു മോനായ്  ഡൈനിംഗ് ഹാളിലേക്ക് .പിന്നെ 3 പേരും ചേർന്ന അത്താഴം . അമ്മ വന്നു .വാതില തുറന്ന അകത്ത് കയറി .ആ തലോടലലിനായ് ഞാൻ കണ്ണടച് കാത്തിരുന്നു ...പക്ഷെ അമ്മ വന്ന് പൊട്ടികരയുകയാണ്  ഉണ്ടായത് .ഞാൻ അമ്മയെ ഒരു പാട് ആശ്വസിപിക്കാൻ ശ്രമിച്ചു. കാര്യമില്ല എന്നറിയാം...കാര്യമുണ്ടായിരുന്ർന്കിൽ....ഒരു കാറ്റ് ആയി ഞാൻ അമ്മയുടെ കവിളിൽ ചെന്നിരുന്നു ...ഭാരതത്തിന്റെ പേജുകൾ മരിഞ്ഞ്. എത്തിയത് ഗാന്ധാരി വിലാപതിലായിരുന്നു ..അവിടെ 100 പുത്രന്മാർ  ഇവിടെ നൂറുപെർക്ക്  തുല്യനായ ഒരേ ഒരു പുത്രൻ ..... ആ മുറിയുടെ വാതിൽ  കൊട്ടി അടച്ച്. അമ്മ അപ്രത്യക്ഷയായി ..

ഫ്ലാഷ് ബാക്കാ

എവിടെ തുടങ്ങും
ഞാനെൻ ജീവിത കാവ്യം
എവിടെ ഞാൻ ഒടുങ്ങുന്നുവോ
അവിടെ തുടങ്ങാം
ഒരു ഫ്ലാഷ് ബാക്കായി ..

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...