Sunday, June 24, 2012


മകൻ എഴുതുന്നതു...


                                                                                                                                       എന്റെ സ്നേഹനിധിയാം അമ്മയ്ക്കു,
ആൾകുട്ടങ്ങളിൾ തനിചിരുന്നു അമ്മയുടെ മകൻ എഴുതുന്നു..എന്നെ 10 മാസം ചുമന്നതിന്റെ നന്ദിയോ,ചുമക്കാതതിന്റെ പിണ കമോ അല്ല..മുല ഊട്ടിയതിന്റെ സ്നെഹമൊ..ഊറ്റതതിന്റെ പരിബവമോ അല്ല....അതൊന്നും പരയാൻ മനസ്സില്ലഞ്ഞിറ്റല്ല...അമ്മ എന്റെ അമ്മയാനു...എന്റെ സ്വപ്നങ്ങളുടെ നിറമാണു...എനിക്കു വെലിചമാണു.... ആ ഉടലല്ല എന്റെ ഉറവിടം എന്നു എനിക്കരിയം...പക്ഷെ ആ മനസ്സിൽ ഞൻ ജനിചു....ആ മാറിലെ പാലല്ല എന്റെ കരുത്ത്...ആ മനസ്സാണു. എവിടെയോ ജനിചു... എങ്കിലും...ആ മടിയിൽ തല ചായ്ചുറങ്ങാൻ...ആ ലാളന ആവോലം നുകർന്നു വളരാനായിരുന്നു എന്റെ നിയോഗം....


എന്നെ തേടി അയാൾ വന്നപ്പോൾ..വിട്ടുകൊദുകില്ലെന്നു അമ്മ വാശിപ്പിടിചു... എന്നെ ചേർതു പിടിച് അയാളുമായ് യുദ്ധം തുടങ്ങി. പല വേഷങ്ങലിലും അയാൽ അടുത്തപ്പൊളൊക്കെ അമ്മ അയാളെ തിരിചരിഞ്ഞു...ജയിച്ചെന്നു ആശ്വസ്സികുമ്പൊളൊക്കെ  എന്റെ അമ്മ വിഢിയാക്കപെടുകയായിരുന്നു..അയാൾ എന്റെ അവയവങ്ങളോരോന്നും അടർതിയെടുക്കുന്നതു എന്റെ അമ്മ അറിയാതെ പൊയി......അയാൾടെ കൂടേ ഈ മകനന്നു പോരെണ്ടി വന്നു...ഇല്ലേൽ ഞ്ൻ കാരണം അമ്മയേയും ഈ ലോകം തള്ളിപറയും....എല്ല കഷ്ടങ്ങലിൽ നിന്നും അമ്മയെ കരകേറ്റാൻ കൂടിയാണു ഞാൻ അയാളെ അനുസരിചതു. അമ്മ എന്നെ തിരികെ വിലിക്കുന്നതു ഞാൻ കേട്ടു.... കൊതിയുന്ദായിരുന്നു.....പക്ഷേ..............
ആകാശതു..ഈ മേഘങ്ങല്ക്കിടയിലൂടെ ഞാൻ എന്റെ അമ്മയെ കാണുന്നു ... എനിക്കു വെണ്ടി  അമ്മ കരയുന്നതും  ഞാൻ അറിയുന്നു..... കരയരുതു...എനിക്കിവിടെ സുഖമാണു.......അമ്മ ചെയ്യുന്ന..പുണ്യങ്ങൾ കൊണ്ടു....എന്നെ പോലുള്ള ഒരുപാടു ഏയ്യിഡ്സ്സ് രോഗികൾക്കു...അമ്മ വലിയ ആശ്വാസമാണൂ...
രോഗവും അശാന്തിയും ഭൂമിയിൽ മാത്രമാണു.ഇവിടെ എന്നെ ആരും അകറ്റി നിർതാറീല്ല. അതുകൊണ്ടല്ലെ ഇവിടം സ്വർഗ്ഗമെന്നു പറയുന്നതു.
  ആകശതോളം വളരാൻ  മറ്റുള്ളവരെ സഹായിക്കണമെന്നു പറയാറില്ലേ അമ്മ..അമ്മയുടെ ആ മനസ്സുകൊണ്ടു ഈ മകനു ആകാശത്തിലും, ഒരു ഉയർന്ന സ്ഥാനമുണ്ടു... ആ പുഞ്ചിരി തുകുന്ന മുഖം ഇനിയും ഒരുപാടു പെരുടെ ആശ്വാസ്സമാകൻണം.
എനിക്കു ജന്മം നല്കിയവരെ....എന്നെ ഉപെക്ഷിചവരെ ഞാൻ ഇവിടെ കണ്ടു.അമ്മയെ കുറിചു ഞാൻ അവരോടും പരഞ്ഞു. അവരും അമ്മയ്കൈ പ്രാർത്ഥിക്കും.
ഈശ്വരനുമായുള്ള മുഖാമുഖതിനു സമയമായീ.അമ്മയ്ക്കു ദീർഖായുസ്സു നല്കാൻ ഞൻ അവിടുതോടൂ അപേക്ഷിക്കാം.............................................................
നിർത്തുന്നു..
സ്നെഹതോടെ
അമ്മയുടെ മകൻ.

No comments:

Post a Comment

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...