മെമ്മറി കാർഡ്
മുഖത്തെ പുഞ്ചിരി മായ്ക്കാതെ
പതിഞ്ഞ ശബ്ദത്തിൽ അയാൾ ഓതി..
“നിലം പതിഞ്ഞൊരായന്ത്രത്തിൽ
മെമ്മറി കാർഡ് ബ്ലോക്ക് ആയിരിക്കുന്നു..“
മറ്റൊരു ചെരു പുഞ്ചിരിയൊടെ
ഒരു നെടുവീർപ്പോടെ
ഞാൻ തിരിഞ്ഞു നടന്നു .
ഇമേജുകളെല്ലാം നഷ്ടമായി
ക്ലിപ്പിങ്ങുകളെല്ലാം ഓട്ടോ ഡിലീറ്റായ്...
ഉപയോഗശൂന്യം !!
ഇനിയതു പോക്കെറ്റിനു ഭാരം..
എന്നിട്ടും ബാക്കിയായൊരു റിഥം
അതിൽ നിന്നും ഒഴുകി എത്തി
നശിക്കാത്തൊരു വൈറസ്സുപോൽ
ആ ഹെഡ് സെറ്റു ചുണ്ടോടടുപ്പിച്ചു
ഗുഡ് ബൈ പറയവെ
ആ സിസ്സ്റ്റമൊന്നു വൈബ്രേറ്റു ചെയ്തു
അകലവേ ആ റിഥം എന്നെ മാടി വിളിച്ചു
തിരിഞ്ഞു ചെല്ലുമ്പൊഴേക്കും
അതിൻ ബാറ്ററി തീർന്നിരുന്നു !!
No comments:
Post a Comment