Wednesday, January 30, 2013


കണ്ണാടി

വീണുടഞ്ഞ കണ്ണാടി
എന്നെ നോക്കി പുഞ്ചിരിചു
പൊട്ടിയ ചില്ലുകൾ പെറുക്കെ
മനസ്സിൽ മനസ്സിലെന്തൊ
തറച്ചിറങ്ങി
പെറുക്കികൂട്ടിയിട്ടും
എൻ കണ്ണാടി പൂർണ്ണമായില്ല
ഇനിയീ ബിംബത്തിനൊരു
പ്രതിബിംബമില്ല...
എനിയൊരിക്കലും


രക്തസാക്ഷി

ചുറ്റിലും പടക്കങ്ങൾ പൊട്ടുന്ന ശബ്ദം.പല നിറങ്ങൾ..പല തരത്തിലുള്ളവ...ബഹളങ്ങൾക്കെല്ലാം ഇടയിൽ ഒരു വീട്....ഒച്ചപാടുകളൊന്നും ഇല്ലാതെ...വെട്ടമോ വെളിച്ചമോ ഇല്ലതെ..അതിൽ നിന്നും തളർന്നു പൊയ തേങ്ങലുകൾ കേൾകാം..പടക്കം പൊട്ടികേണ്ട,കണി ഒരുക്കേണ്ട കുരുന്നുകൾ കരഞ്ഞു തളർന്നു മയക്കത്തിലാണു....പെട്ടന്നു തേങ്ങലുകൾ നിലവിളികളായ് ഉയർന്നു..
ആ വിഷുപുലരി,വീട്ടുകാർ കണികണ്ടത് ഒരു മൃതദേഹമാണു.-ഒരു മകന്റെ,ഒരു ഏട്ടന്റെ,ഒരു ഭർത്താവിന്റെ,ഒരച്ച്ഛന്റെ...ആ വീടിന്റെ താങ്ങും തണലുമായ ഒരു യുവാവിന്റെ...
ആ ശരീരം പൊതിഞ്ഞ വെള്ള പട്ട്‌ ചുവപ്പായ് മാറിയിരുന്നു...ചോര വാർന്നു ശരീരം തണുത്തു മരവിച്ചിരുന്നു...
നിഷ്കളങ്കത വിട്ടുമാറിയിട്ടില്ലത്ത മുഖത്തു വെട്ടേറ്റ പാടുകൾ കണാം..
സ്നേഹിക്കാൻ മാത്രമറിയാവുന്ന ഹൃദയത്തിൽ കത്തിയിറക്കൈയതാർക്കു വേണ്ടീ...ആരിതു ചെയ്തു...കാലൻ കോഴി ഇടം മാറീകൂവിയതാവാം...മരണത്തിന്റെ മണമുള്ള കാറ്റു ആ വീടിനു എതിരെയായ് വീശി..ആ ദീപമണച്ചു...അല്ലെങ്കിൽ..ഒരു നിറത്തിലുള്ള കൊടിയും പിടിക്കാൻ ചെന്നിട്ടില്ലത്ത ആ വഴിയാത്രക്കാരൻ...ഒരു രാഷ്ട്രീയ പകപോക്കലിനു ഇരയാകുമോ...
രാഷ്ട്രീയ നേതാക്കൾ തെല്ലൊരു വിഷമത്തോടെ എങ്കിലും നെടുവീർപിട്ടു.....നേട്ടം കൊയ്തില്ലെങ്കിലും നഷ്ട്ടം വിതച്ചില്ല...നഷ്ട്ടം...................അത് ആ കുടുംബത്തിനു മാത്രം..
റീത്തുമായ് അനേകം പേർ ആ പടിക്കലെത്തി...അവിടെ പക്ഷെ രക്തത്തിന്റെയൊ..ചന്ദനത്തിരിയുടേയോ...പൂക്കളുടെയോ ഗന്ധമായിരുന്നില്ല...സാമ്പാറും..അവിയലും അച്ചാരും പായസവും അടങ്ങുന്ന സദ്യയുടെ മണമായിരുന്നു....തേങ്ങിതളർന്ന കിടാങ്ങൾക്കു ആ മണം തിരിചറിയാൻ കഴിഞ്ഞില്ല...അവർ വിശപ്പൊ ദാഹമോ അറിഞ്ഞില്ല...ഒരു പറ്റം മനുഷ്യർ തല്ലികെടുത്തിയതു ഒരു വിളക്കു മാത്രമായിരുനില്ല..അവിടുത്തെ അന്നവും വസ്ത്രവും..ആഘോഷങ്ങളുമായിരുന്നു..
തിരക്കു കൂടി വന്നു...വന്നവരിൽ ജീവൻ എടുത്തവരും...എടുക്കപെടേണ്ടീയിരുന്നവരും ഉണ്ടായിരുന്നു....
വാർത്തകളിൽ ആ കുടുംബം നിറഞ്ഞു നിന്നു....ദിവസങ്ങളോളം അവരെ തിരക്കി ആളുകളെത്തി...പതിയെ പതിയെ തിരക്കു കുറഞ്ഞു..ഒടുവിൽ ഏതു വാർതയേയും പോലെ...അ കുടുംബവും മാഞ്ഞു പോയ്.....എന്നന്നേക്കുമായ്!1!!

അമ്മ



അമ്മ
അമ്മമാർ...വിണ്ണിലെ മാലാഖമാർക്കിടയിൽ നിന്നും മണ്ണിലെക്കിരങ്ങി വന്ന സ്നേഹ രൂപം..സൃഷ്ടീ ഈശ്വരനു മാത്രം ഉള്ളതാണു..അതിനാൽ അമ്മ ഈശ്വരനാകുന്നു...
ഈ അമ്മയും സ്വന്തം മകനെ ജനിപിച്ചതു മറ്റേത് അമ്മയേയും പോലെ പേറ്റുനോവു അനുഭവിച്ചു തന്നെയാണു.അവർ മറ്റാരെക്കാളും അവനെ സ്നേഹിച്ചു..അവൻ വളരുന്നത്തു അവർ കണ്ട് ആസ്വദിച്ചു.. അവൻ തനിക്കൊരു താങ്ങാകുമെന്നവർ ആശ്വസിച്ചു...
അവന്റെ മനസ്സിന്റെ നിഷ്കളങ്കത നഷ്ടമ്മായ് കൊണ്ടിരിക്കുന്നത് അമ്മ അറിഞ്ഞില്ല..മകൻ കൈവിട്ടു പോയത് അവർ അറിഞ്ഞതു വാർത്തകളീലൂടെയാണു...അപ്പോഴേക്കും അവന്റെ മനസ്സിലും ശിരസ്സിലും തീവ്രവാദം ആളിപടർന്നിരുന്നു..അവന്റെ രക്തം രാജ്യദ്രോഹത്തിനായ് തിളച്ചിരുന്നു..
പിന്നീറ്റൊരിക്കലും തന്റെ പൊന്നോമനയെ ആ അമ്മ കണ്ടിട്ടേയില്ല...ആ തീവ്രവാദിയെ രാജ്യം തേടി നടക്കുന്നത് ആ അമ്മയെ തളർത്തിയില്ല...എന്തെന്നാൽ...അവരുടെ മകൻ...സ്നേഹിക്കൻ മാത്രം താൻ പടിപിച്ചു കൊടുത്ത...ലൊകനന്മയ്ക്കായുള്ള വെദങ്ങൾ ചൊല്ലി കൊടുത്ത തന്റെ പൊന്നോമന മരിച്ചു കഴിഞ്ഞിരുന്നു...ആ മനസ്സിൽ...
മകനെ കൊല്ലാൻ ഒരമ്മയും കൂട്ടു നില്കില്ല..എന്നിട്ടും അവനെ ആ അമ്മ തിരിഞ്ഞു നൊകിയില്ല...അവനെ വദിക്കൻ ഉറച്ചവരോടായ് അവർ പറഞ്ഞു..തനിക്കു വലുതു തന്റെ രാജ്യമാണെന്നു....പത്തുമാസം ചുമന്ന മകനെക്കാൾ വലുതു തന്നെ ചുമകുന്ന മണ്ണാണെന്നു.... അതു പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുനില്ല..അവർ ഉള്ളിലൊതുക്കിയ കണ്ണുനീരിനെ ഏതു സാഹിത്യത്തിനു വർണ്ണിക്കാൻ ആകും???
പിന്നീട് ആ അമ്മ കണ്ടതു ജീവനറ്റ മകന്റെ ശരീരമാണു...ഇവിടെ ജയിച്ചതു ഭാരതമല്ല..തോറ്റതു തീവ്രവാദവും അല്ല....
എല്ലാവരുടെയും മുനിൽ തലയുയർത്തി നില്കുന്ന ആ അമ്മയുടെ മുന്നിൽ തോറ്റു നില്കുന്നതു  സകല ജീവജാലങ്ങളുമാണു.............പൂജിക്കാം നമുക്ക മാലാഖമാരെ




Saturday, January 26, 2013


 ന്റെ  നിറവില്‍ 


കത്തിജ്വലിക്കും സൂര്യ കിരണത്ത്ത്തേ
കയ്യോടു ചേർത്തു പിടിക്കാൻ
കൊതിച്ചതും..
രാത്രിയിൽ മിന്നും നക്ഷത്രകൂട്ടങ്ങൾ
താഴോട്ടിരങ്ങാൻ കാത്തിരുന്നതും
വയലോരങ്ങളും പുഴക്കടവും
ഒരോർമ്മയായ് മാറവേ...
തൊഴീ..നീയും ഇന്നൊരോർമ്മ മാത്രമോ
വിരുന്നെത്തും ദേശാടന കിളിയെപ്പോൽ
ഞാൻ നിൻ ഉള്ളിൽ...
പറന്നടുകട്ടെ ഇടയ്ക്കിടയ്ക്കെങ്കിലും



Life laughed at me
Placing a 1000 hurdles
In my track..
I smiled back…
Showing it the millions
I have overcome



ഒരു ജ്യോതി അണഞ്ഞാൽ
ആയിരം സൂര്യനുദിക്കും
അവരെ കെടുത്താൻ
പേമാരിയും വർഷഘോഷങ്ങളും
എങ്കിലും തെളിയുക
അന്ധകാരത്തിലെ ദീപമായ്
കഴുകന്റെ നേരെയൊരഗ്നി
ഗോളമായ് തിരിയുക..
ഉണരുക..ജ്വലിക്കുക


പേന

ചന്ദം കണ്ട് വാങ്ങിയ
നല്ല നിറമുള്ളയാ പേനയിൽ
അടക്കിവച്ചൊരമർഷങ്ങളെ
ഞാൻ അമർത്തി തീർത്തു
മഷിയായൊഴുകിയതെൻ വിയർപ്പൊ
....അതിൻ കണ്ണുനീരോ..
ഒടുവിലാ മഷിതോർന്നപ്പോൾ
നിറഞ്ഞുത്തുളുമ്പും
ചവറ്റുകൊട്ടയിലതിഥിയായ്
വലിച്ചെറിഞ്ഞു..
പുതിയ നിറമുള്ള
നിരയെ മഷിയുള്ള
പേന വാങ്ങി...



ഓർമ്മകളുണ്ടായിരുന്നു..
മച്ചിൻ മുകളിലിരുന്ന്
ചിതലരിച്ച ഓർമ്മകളെ
ഒരുമാത്ര തലോടി പൊടിയൊന്നു
തട്ടി കുടഞ്ഞു വച്ചു.
ചുണ്ടുകളരിയാതെ
കണ്ണു നിറഞ്ഞപ്പോൾ
മനമൊന്നു തേങ്ങി
അതുവഴി വന്നൊരോട്ടുപാത്ര
കച്ചവടക്കാരനു
ഞാനെൻ ഓർമ്മകളെ വിറ്റു..
പകരമായ് വാങ്ങിയ
ഓട്ടുപാത്രത്തിലീയം പൂശി..
എന്റെ നാളെകളെ
അതിൽ നിറയ്ക്കണം!!!!


വിട
ഒരുമയെന്നരുളി
ഒരുമാത്ര തഴുകിയ
കാറ്റേ നിനക്കെൻ വിട
ഒന്നു പുണരാൻ കൊതിചെത്തുന്ന
വണ്ടേ നിനക്കെൻ വിട
മാമൂട്ടിയ സൂര്യനും താരാട്ട്
പാടുമംബിളികും വിട

ഒന്നിചുവിടർന്നൊരുമനസ്സായ്
ചേർന്നു നിന്നൊരേ നിറമുള്ള
ഇതളുകളേ നമുക്കിനിയോരോന്നയീ
മണ്ണിൽ ചേർന്നലിയാം...
വിടതരൂ...വിട..വിട..വിട!!!

Thursday, January 10, 2013

I am sorry...
Not 4 d love xprsd
not 4 the joys shared
not 4 the care shattered
BUT.......
4 the reason that took 
U AWAY..
the 1 that made 
U HATE ME.!!!!!!!!
If the reason is
I
sorry 4 being myslf
But if it is 
sorry i cant stop loving
U

Tuesday, December 25, 2012



വിടർന്ന പൂവിന്റെ
അഴകെൻ പുഞ്ചിരി
മരുഭൂമിയിൽ പൊഴിയും
ഇലകളെൻ ദുഖങ്ങൾ
മഴതുള്ളിയായ് നിൻ
നെഞ്ചിൽ വീണൊരെൻ കണ്ണുനീർ
പൂങ്കാറ്റെൻ ഗന്ധം പരതുന്നുവെങ്കിൽ
അതിൽ നീയുമുണ്ടാവും...
എൻ ശ്വാസവും..ജീവനും ഓർമയും
എന്നു..നീയായിരിക്കും





മനസ്സിന്റെ വികാരങ്ങളെ
അടക്കി നിർത്തിയൊരു
പൂട്ടിട്ടു പൂട്ടി..
“മോചന സമയമായിരിക്കുന്നു”
സൌഹൃദ താക്കോലിട്ടു..
തുറന്നില്ല...
സാഹോദര്യതിന്റെ താകോൽ
കാണാതെ പോയ്..
ഒടുവിൽ കിട്ടിയൊരു
താകോലാൽ തുറക്കപെട്ടു
“അയ്യോ അതു പ്രണയമായിരുന്നൊ?
ഞാനറിഞ്ഞില്ല.. സോറി....”


ലോകം വിറ്റു

ലോകം തീർത്തും
കയ്യിലൊതുക്കി
അതിനെ കീശയിലിട്ട്
നടക്കാനിറങ്ങി..
വിശന്നപോളറിഞ്ഞു
കീശയിലെയെന്ത്രത്തിനു
കാശടക്കാനാവില്ല...
പകരം കീശയിലെ
കാശാലോകം
ഊറ്റി കുടിച്ചു!1!
ഒടുവിൽ ലോകം വിറ്റും
ശാപ്പിട്ടു.............

അക്കരപച്ച


അക്കരപച്ച

ഇക്കരെ നില്ക്കുമ്പോൾ
അക്കര പച്ച
അക്കരെ ചെന്നു തിരിഞ്ഞപ്പോൾ
ഇക്കരെ പച്ചയില്ല..
പച്ചപ്പിന്റെ നിഴല്കൂടിയില്ല
അക്കരേം പച്ചയില്ല!!!!



ജന്മജന്മാന്തര ബന്ധമിതു
സൗഹൃദം മാത്രമോ??
പ്രണയത്തിനുമപ്പുറം..
ഒരനുരാഗമിതു വെറും മരീചികയോ?
ഒരോ ശ്വാസത്തിലും..
ഒരോ രക്തതുള്ളികളായ്
എൻ ശിരസ്സിൽ നീ ആഴ്ന്നിറങ്ങുന്നു
വേർപാടിൻ ചിന്ത ഭീതി പരത്തയും
നീയാം ലഹരിയിൽ ഞാൻ
 മയങ്ങി വീഴുന്നു...



എന്തിനു  മണ്ണിലൊരു
സ്ത്രീ ജന്മം??
ഇനിയും കഴുകന്മാർ-
ക്കിരയ്ക്കു വേണ്ടിയോ??
ഉള്ളിലൊരുപാടു
തീ കനലൊതുക്കി
അടുപ്പിലെ കനലുകൾ
തീയാക്കി മാറ്റി കെടുത്തി
അടുക്കള തടവിലൊരു ജന്മം..
സൃഷ്ട്ടിയെന്നൊരമൃതുമായ്
അവതരിച്ചൊരു മോഹിനിയിവളെ
സ്നെഹിക്കവേണ്ടു പുത്രിയായ്..
ലാളിക്കവേണ്ടു പെങ്ങളായ്..
മോഹിക്കവെണ്ടു പത്നിയായ്
പൂജിക്കവേണ്ടൂ അമ്മയായ്




മതമെന്ന സാത്താനും
ജാതിയെന്നൊരു പിശാചും
രാഷ്ട്രീയമെന്നൊരസുരനും
പിച്ചിചീന്തിയെടുത്തതു..
ഭാരതമെന്നൊരമ്മയുടെ
മാനവും അഭിമാനവുമാണു..
വിളവുപാടമന്നൊരു
കുരുതിക്കളമായ്

അവിടെ ചന്ദനതിൻ നൈർമല്യമോ
കുന്ദിരികത്തിൻ സുഗന്ധമൊ
അത്തറിൻ മണമോ ഇല്ലായിരുന്നു.
ചീഞ്ഞടിഞ്ഞ ശവങ്ങൾ
ദുർഗന്ധം പടർത്തി..

രക്ത്ത്തിൻ നിറം ഒന്നായിരുന്നു..
സമാധാനതിൻ വെള്ളരി പ്രാവിന്റെ
 ചിറകുകൾ പോലും..
 രക്തതിലാണ്ടതായിരുന്നു

മാനം നഷ്ട്ടമായൊരമ്മതൻ
വേദനയറിയാതെ കഴുകന്മാരക്രമം
നിർത്താതെ തുടർന്നു...
ഇതെന്നവസാനിക്കും!!!!



ആകാശത്തിൽ മിന്നി നില്കുന്ന
നക്ഷത്രങ്ങൾക്കിടയിൽ
ൻലാൻ നിന്നെ തിരഞ്ഞു..
ഡിസംബർ പുലരിയിലെ മഞ്ഞുകാറ്റ്
കുളിരേകിയപ്പോഴും മനസ്സിൽ
നീ തീർത്ത ശൂന്യത
കനൽ കോരിയിട്ടു..
ഉയർന്ന് നില്കുന്ന പാല മരത്തിൽ
അലസമായ് ചുരുണ്ട ഇലകൾ
കണ്ണുതുരന്നു നിന്നെ തിരയുന്നു.
നീയില്ലാതെ മേഘങ്ങൾ വിതുമ്പിയോ?
അതോ ആശ്വാസ മഞ്ഞുതുള്ളി പൊഴിഞ്ഞതോ?
സൂര്യകിരണങ്ങളാകാശം കീഴടക്കിയപ്പോൾ
മങ്ങിയ പുഞ്ചിരിയുമായ് മുന്നിൽ നീ.....
വൈകിയില്ലായിരുന്നെങ്കിൽ സോദരാ.....
കഴിഞ്ഞ രാവുമീപകലും..
നിൻ സ്വന്തമായേനെ...
അതറിഞ്ഞും എന്തിനു
സുഹൃത്തേ ഈവിഡ്ഢിവേഷം?????


നിത്യസൗന്ദര്യമെ.....


എൻ തുളസികതിർ നൈർമല്യമേ,
നിൻ ചന്ദന സുഗന്ധത്തിൽ നീറുമീ
ആത്മാവിൻ രക്തവും 
കലർത്തുവാനനുവദിക്കൂ..
നിൻ മിഴിവെട്ടത്തിലാ
മൊഴി തേൻ നുകരുവാൻ..
ഈ വണ്ടലയുന്നു രാവുമിരവും!!!
എന്നുമെൻ മനതാരിലൊരു
നിത്യസൗന്ദര്യമായ്..
കുടികൊൾകീ കോവിലിലെ
ആനന്ദ വരദായിനിയായ്

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...