Wednesday, January 30, 2013


രക്തസാക്ഷി

ചുറ്റിലും പടക്കങ്ങൾ പൊട്ടുന്ന ശബ്ദം.പല നിറങ്ങൾ..പല തരത്തിലുള്ളവ...ബഹളങ്ങൾക്കെല്ലാം ഇടയിൽ ഒരു വീട്....ഒച്ചപാടുകളൊന്നും ഇല്ലാതെ...വെട്ടമോ വെളിച്ചമോ ഇല്ലതെ..അതിൽ നിന്നും തളർന്നു പൊയ തേങ്ങലുകൾ കേൾകാം..പടക്കം പൊട്ടികേണ്ട,കണി ഒരുക്കേണ്ട കുരുന്നുകൾ കരഞ്ഞു തളർന്നു മയക്കത്തിലാണു....പെട്ടന്നു തേങ്ങലുകൾ നിലവിളികളായ് ഉയർന്നു..
ആ വിഷുപുലരി,വീട്ടുകാർ കണികണ്ടത് ഒരു മൃതദേഹമാണു.-ഒരു മകന്റെ,ഒരു ഏട്ടന്റെ,ഒരു ഭർത്താവിന്റെ,ഒരച്ച്ഛന്റെ...ആ വീടിന്റെ താങ്ങും തണലുമായ ഒരു യുവാവിന്റെ...
ആ ശരീരം പൊതിഞ്ഞ വെള്ള പട്ട്‌ ചുവപ്പായ് മാറിയിരുന്നു...ചോര വാർന്നു ശരീരം തണുത്തു മരവിച്ചിരുന്നു...
നിഷ്കളങ്കത വിട്ടുമാറിയിട്ടില്ലത്ത മുഖത്തു വെട്ടേറ്റ പാടുകൾ കണാം..
സ്നേഹിക്കാൻ മാത്രമറിയാവുന്ന ഹൃദയത്തിൽ കത്തിയിറക്കൈയതാർക്കു വേണ്ടീ...ആരിതു ചെയ്തു...കാലൻ കോഴി ഇടം മാറീകൂവിയതാവാം...മരണത്തിന്റെ മണമുള്ള കാറ്റു ആ വീടിനു എതിരെയായ് വീശി..ആ ദീപമണച്ചു...അല്ലെങ്കിൽ..ഒരു നിറത്തിലുള്ള കൊടിയും പിടിക്കാൻ ചെന്നിട്ടില്ലത്ത ആ വഴിയാത്രക്കാരൻ...ഒരു രാഷ്ട്രീയ പകപോക്കലിനു ഇരയാകുമോ...
രാഷ്ട്രീയ നേതാക്കൾ തെല്ലൊരു വിഷമത്തോടെ എങ്കിലും നെടുവീർപിട്ടു.....നേട്ടം കൊയ്തില്ലെങ്കിലും നഷ്ട്ടം വിതച്ചില്ല...നഷ്ട്ടം...................അത് ആ കുടുംബത്തിനു മാത്രം..
റീത്തുമായ് അനേകം പേർ ആ പടിക്കലെത്തി...അവിടെ പക്ഷെ രക്തത്തിന്റെയൊ..ചന്ദനത്തിരിയുടേയോ...പൂക്കളുടെയോ ഗന്ധമായിരുന്നില്ല...സാമ്പാറും..അവിയലും അച്ചാരും പായസവും അടങ്ങുന്ന സദ്യയുടെ മണമായിരുന്നു....തേങ്ങിതളർന്ന കിടാങ്ങൾക്കു ആ മണം തിരിചറിയാൻ കഴിഞ്ഞില്ല...അവർ വിശപ്പൊ ദാഹമോ അറിഞ്ഞില്ല...ഒരു പറ്റം മനുഷ്യർ തല്ലികെടുത്തിയതു ഒരു വിളക്കു മാത്രമായിരുനില്ല..അവിടുത്തെ അന്നവും വസ്ത്രവും..ആഘോഷങ്ങളുമായിരുന്നു..
തിരക്കു കൂടി വന്നു...വന്നവരിൽ ജീവൻ എടുത്തവരും...എടുക്കപെടേണ്ടീയിരുന്നവരും ഉണ്ടായിരുന്നു....
വാർത്തകളിൽ ആ കുടുംബം നിറഞ്ഞു നിന്നു....ദിവസങ്ങളോളം അവരെ തിരക്കി ആളുകളെത്തി...പതിയെ പതിയെ തിരക്കു കുറഞ്ഞു..ഒടുവിൽ ഏതു വാർതയേയും പോലെ...അ കുടുംബവും മാഞ്ഞു പോയ്.....എന്നന്നേക്കുമായ്!1!!

No comments:

Post a Comment

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...