റോഡ് മുറിച്ച് കടക്കാൻ നിന്നപ്പോൾ സിഗ്നലുകൾ കണ്ണില പെട്ട്..ചുവപ്പും പച്ചയും ഓറഞ്ചും...മാറി മാറി നൈറ്റ് ഷിഫ്റ്റ് ഇനി വയ്യെന്ന് എഴുതി കൊടുത്ത് ഞാൻ വന്നപോലെ ഇവരിലൊരാൾ ചെയ്താലോ? ആരായിരിക്കും അത് ചെയ്യേണ്ടത്? എല്ലാവര്ര്കും എന്നും മുടക്കം പറയുന്ന ചുവപ്പോ..മതി ചുവപ്പ് മതി.. അന്നേരം ചുവപ്പെന്നെ നോക്കി പുഞ്ചിരിച്ചു..വണ്ടികളോരോന്നായ് നില്ക്കാൻ തുടങ്ങി ... ചുവപ്പിനെ നോക്കി പുഞ്ചിരിച്ച് ഞാൻ കടന്നു. മുടക്കം പറയുമെങ്കിലും ഒരു ഉപകാരത്തിനു എത്താറുണ്ട്..അവനങ്ങിനെ ഇട്ടിട്ട് പോകാൻ കഴിയില്ലല്ലോ..