അവൻ അവളെ തന്നെ തുറിച്ച് നോക്കി.. കൗതുകം തോന്നി.. അവളെക്കാൾ നീളമുണ്ടായിരുന്നു അടുത്തുണ്ടായിരുന്ന തൊട്ടാവാടി ചെടിക്ക്.. അവൾ അവനെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു.. ഉടലിനേക്കാൾ വലിയ തലയും പുറത്തുള്ള കൂനും അവളിലും അത്ഭുതം വിടർത്തി.. മുന്നിൽ വന്നു നിന്ന ബസ്സിന്റെ ചില്ലിൽ അവൻ അവനെയും അവൾ അവളെയും കണ്ടു.. എന്നിട്ട് പരസ്പരം ഒന്ന് നൊക്കി...പുഞ്ചിരിച്ചു... ആ മുഖങ്ങളിൽ കൗതുകമോ അത്ഭുതമോ ഭയമോ പരിഹാസമോ അല്ലായിരുന്നു.. തിരിച്ചറിവിന്റെ..സ്നേഹത്തിന്റെ ഇളം പുഞ്ചിരി മാത്രം
No comments:
Post a Comment