Sunday, November 29, 2015

എഴുന്നേറ്റ് നടന്നപ്പോള്‍ ഇരുന്നിടത്ത് നിന്നും ഒരുണങ്ങിയ ഇല പുറത്തേക്ക് ചാടി പറക്കാന്‍ തുടങ്ങി. പ്രണയത്തിന്റെ വിലങ്ങ് എന്നെ അണിയിച്ച് അവള്‍ സ്വാതന്ത്ര്യത്തിലേക്ക് പറന്നകന്നു..കൈ ചേർത്തു നടക്കുമ്പോൾ ചില്ലകളിൽ നിന്നും മുക്തരായ വസന്തം ഞങ്ങളിൽ പെയ്തിറങ്ങി..തോരാ മഴയെന്ന പോലെ..അതിൽ നനഞ്ഞ് പ്രണയം വിറച്ചു...
നനഞ്ഞലിയാൻ നീയുണ്ടെന്നറിഞ്ഞാൽ..
എങ്ങിനെ ഞാൻ പെയ്തൊഴിയാതെ പോകും..
നീ മയിലല്ലയെങ്കിൽ ഞാൻ
മഴയാകുകില്ല..
നീ പുഴയല്ലയെങ്കിൽ 
ജലമല്ല ഞാൻ..
എന്റെ കണ്ണാണു നീ..
കണ്ണിലെ നീർചാലു ഞാനും..
വാക്കുകൾക്കു കാതോർക്കാതെ
 നീങ്ങുമ്പൊഴും...
എന്റെ മൗനം
നിന്റെ മൗനത്തെ

കേൾക്കുന്നുണ്ടായിരുന്നു
തനിയേ നടക്കാനാണെനിക്കിഷ്ടം..
ഭയമാണെനിക്കു.. 
തറിച്ച് കയറുന്ന കണ്ണുകളെ അല്ല..
അതിൻ കീഴിൽ നിർത്താതെ 
ചലികുന്ന ചുണ്ടുകളെയാണ്..
വാക്കുകളുടെ മുനയെയാണ്..
ഉണങ്ങാതെ നീറ്റും മുറിവകൾ പിന്നെ..
ഭയമാണെനിക്ക് ചിലപ്പോളാൾകൂട്ടങ്ങളെ..
 വിറകുകൊള്ളിയായ് തന്നെ 
എരിഞ്ഞടങ്ങുമെന്നറിയാതെ അല്ല..

ഒരു തണൽ വൃക്ഷമായ്
 വിടർന്നു വളർന്നത്..
എന്റെ ശരികളിൽ നീയും
നിന്റെ ശരികളിൽ ഞാനും
കുറുകേ വരച്ചു..
കുത്തി വരഞ്ഞപ്പോൾ..
നമ്മുടെ ശരികൾ പിറവിയെടിത്തു
നീയെന്ന വലിയ ശരിയിലേക്കുള്ള വഴിയിലെ
കുഞ്ഞ് തെറ്റായിരുന്നു ഞാൻ..
നിവർത്തി വയ്ക്കുമമ്പോൾ
വിടർന്നു നിന്ന് മേഘകുഞ്ഞുങ്ങളോട്
കണ്ണിറുക്കി കളിക്കാൻ കഴിയാതെ കഴിയുന്ന
വർണ്ണ കുടയാണ്..
മഴയോടുള്ളൊരെൻ പ്രണയത്തിന്റെ ഏക സാക്ഷി..

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...