Tuesday, May 12, 2015

കാലമേറെ കഴിഞ്ഞിരിക്കുന്നീ
 പടിവാതിൽ കൊട്ടിയടഞ്ഞിട്ട്
അനേകം മേഘങ്ങളിരുണ്ട്കൂടി 
മഴയൊത്തിരി
പെയ്തിരിക്കുന്നു ..
തിരകൾ പലതും വന്നെൻ 
നെറ്റിയിലെ സൂര്യനെ വിഴുങ്ങി ..
ഒടുവിലി സന്ധ്യയും ഞാനും 
നേരിയ നിലാവും കാറ്റും
ഹൃദയത്തിൻ നടുമുറ്റത്തൊരു 

ചെമ്പനീർ നട്ടു നനച്ചു
പടർത്തി ..
പിടി കൊടുത്തില്ല ഞാൻ കാലത്തിനും..
വഴികൊടുത്തില്ലേത് 

ശിശിരത്തിനും ..
ഇന്നുമെൻ ചെമ്പനീർ പൂത്തു നില്കുന്നേതോ
കരസ്പർശനത്തിനായ് ..
ഒഴുകി മാറാതെ കാറ്റും കാത്തിരിപ്പുണ്ട് 

അടഞ്ഞ വാതിലിനപ്പുറം
നിന്നൊരു വിളിക്കായ് .നൊറ്റിരിപ്പുണ്ടീ നിലാവും
നമ്മുടെ പ്രണയം ഏറ്റുവാങ്ങാനായ് ..
പൂത്തില്ലെൻ ചുണ്ടത്തെ ആമ്പൽ എങ്കിലും
ഉള്ളിലൊരു വസന്തം കാത്തിരിപുണ്ട് ...
അണയട്ടെ നിലാവും അന്നാമിഴിവെട്ടത്തിൽ ..
കൊഴിഞ്ഞു വീഴട്ടെ ജീവനും
ആ കൈ ചേർന്ന് ഉറങ്ങുമ്പോൾ ..
അതുവരെ ഈ വസന്തം കാത്തിരിക്കും .

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...