Tuesday, May 26, 2015

മൂടിയ മാറാല തൂത്ത് വാരാൻ
ആര്ക്കോ വേണ്ടിയുള്ള
കാത്തിരിപ്പിലാണ്
ഈ മുറികൾ പോലെഅവളുടെ
ജീവിതവും
രാത്രി നിശബ്ദമെന്നാരോ ചൊല്ലിയത്
കേട്ടേറ്റുപാടിയ ലോകമറിയാതെ
അതെൻ കാതുകളിൽ കലപില
കൂട്ടുന്നു ...

Tuesday, May 12, 2015

എന്നിൽ വേരുറച്ച മരവും 
അതിന്റെ തണലും 
അതിന്നു കീഴിലെ 
എന്റെ നിഴലും നീ..
ചിറകുകളരിഞ്ഞാലും അവൾ പറക്കും ..ആകാശം ഒരു സ്വപ്നമായിരുന്നെങ്കിൽ
അറിഞ്ഞിരുന്നു ഞാൻ..
നീ അരികെ വന്നു നിന്നതും 
നിന് വളകൾ കൊഞ്ചുന്നതും 
മിഴികൾ നിറയുന്നതും 
മോഴിയിടരുന്നതും ..
ഒരു തുള്ളി എന്റെ നെറ്റിയിൽ
വന്നങ്ങു വീണതും ..
ആ തണുപ്പിൻ മുകളിലായ്
ഒരു ചുടു ചുംബനസ്പർശവും ..
വയ്യെൻ സഖീ വയ്യ...!!
തിരിച്ചൊന്നു പുണരുവാൻ
ഈ ജഡതിനിനി ചലനമില്ല..
കാലമാണെന്നുമെൻ കൂട്ട് 
എത്ര പിറകോട്ട് പോയാലും 
മുന്നിൽ നീണ്ടങ്ങ് കിടക്കുമെന്നും
പടക്കം 
പടക്കം പൊട്ടിച്ച് അവനെ ഭയപ്പെടുത്തുന്നത് പിന്നീടവർക്കൊരു വിനോദമായി .ആ ശബ്ദം കേട്ടാൽ അവർ ഒളിക്കും .പുതിയ അതിഥിയെ ഭയപ്പെടുത്തിയത്തിൽ ആനന്ദിക്കുന്ന കുട്ടിപട്ടാളത്തിനറിയില്ല ആ ശബ്ദത്തിൽ അവൻ കേൾകുന്നത് ഒരു നാടിന്റെ നിലവിളി ആണെന്ന് .. അവർക്കത് പടക്കം മാത്രമണ്‍..
ചില കള്ളങ്ങളാണ് നമ്മൾ 
സത്യമെന്നെത്ര തെളിഞ്ഞാലും 
കള്ളമായിട്ടങ്ങിരിക്കും
നിന്നെ ഞാനും 
എന്നെ നീയും 
നോകാതെ കടന്നുപോയാൽ 
ഉറപ്പാണ്‍ ..
നമ്മൾ ഓര്മ്മകളുടെ 
ബാലപാഠങ്ങൾ
പഠിക്കാൻ ഇരിക്കുന്നതേ ഉള്ളു
ചുംബനങ്ങൾ സമരപന്തലുകളിൽ 
വിൽക്കപ്പെടുമ്പോൾ..
എന്ത് നല്കണം ഞാൻ 
എന്നെ കാത്തിരിപ്പവളുടെ 
കവിളത്തും നെറ്റിയിലുമായ്
എനിക്ക് നീയും
നിനക്ക് ഞാനും..
അപ്പോഴും "നമ്മളില്ല"
കണ്ണ്‍ുകൾ ഓരോന്ന് ചൊല്ലുമ്പൊഴെല്ലാം
മുഖം തിരിച്ച് നടന്നു ഞാൻ..
അരുതെന്ന് മനസ്സിനെ
പഠിപ്പിച്ചും പഠിച്ചിട്ടുമെന്തോ ..
തിരിഞ്ഞു നോക്കാൻ കൊതിച്ചിരുന്നെന്നും ..
നടന്നകന്ന ദൂരമോരോന്നും
നിന്നോടുള്ള പ്രണയമെന്നറിഞ്ഞും
വെമ്പിയില്ലെൻ
മനം..
നമുക്കിടയിലിനി പരിചയത്തിന്റെ നൂലുകളില്ല
2 വഴികൾ ..
വിദൂരതയിലേക്ക് നീളുന്നവ..
വിട തരൂ സഖീ..
നിന്നിൽനിന്ന് എന്നന്നെക്കുമായ് ..
വിടതരൂ..
ഒരു വാതിലിലേക്കൊരു 
ജനനം കയറി ചെന്നു.. 
തൊട്ടടുത്തൊരു വാതിലിൽനിന്നു 
ഇരു മരണം ഇറങ്ങി വന്നു..
ഭൂമി ഒന്നിൽനിന്ന് 
മറ്റൊന്നിലേക്ക് ചലിക്കുമ്പോൾ ..
അതിനിടയിൽ നിശ്ചലമായ്‌
ഞാൻ..
എൻ മിഴികൾ കണ്ണുനീർ അണിഞ്ഞില്ല ..
എന്റെ ചുണ്ടുകൾ പുഞ്ചിരി ദരിച്ചില്ല ..
ഭൂമി ഒന്നില നിന്ന് മറ്റൊന്നിലേക്ക് ചലിക്കുമ്പോൾ
അതിനിടയിലാണ് ഞാൻ ..
അതിനിടയിലാണ് നമ്മൾ
കാലമേറെ കഴിഞ്ഞിരിക്കുന്നീ
 പടിവാതിൽ കൊട്ടിയടഞ്ഞിട്ട്
അനേകം മേഘങ്ങളിരുണ്ട്കൂടി 
മഴയൊത്തിരി
പെയ്തിരിക്കുന്നു ..
തിരകൾ പലതും വന്നെൻ 
നെറ്റിയിലെ സൂര്യനെ വിഴുങ്ങി ..
ഒടുവിലി സന്ധ്യയും ഞാനും 
നേരിയ നിലാവും കാറ്റും
ഹൃദയത്തിൻ നടുമുറ്റത്തൊരു 

ചെമ്പനീർ നട്ടു നനച്ചു
പടർത്തി ..
പിടി കൊടുത്തില്ല ഞാൻ കാലത്തിനും..
വഴികൊടുത്തില്ലേത് 

ശിശിരത്തിനും ..
ഇന്നുമെൻ ചെമ്പനീർ പൂത്തു നില്കുന്നേതോ
കരസ്പർശനത്തിനായ് ..
ഒഴുകി മാറാതെ കാറ്റും കാത്തിരിപ്പുണ്ട് 

അടഞ്ഞ വാതിലിനപ്പുറം
നിന്നൊരു വിളിക്കായ് .നൊറ്റിരിപ്പുണ്ടീ നിലാവും
നമ്മുടെ പ്രണയം ഏറ്റുവാങ്ങാനായ് ..
പൂത്തില്ലെൻ ചുണ്ടത്തെ ആമ്പൽ എങ്കിലും
ഉള്ളിലൊരു വസന്തം കാത്തിരിപുണ്ട് ...
അണയട്ടെ നിലാവും അന്നാമിഴിവെട്ടത്തിൽ ..
കൊഴിഞ്ഞു വീഴട്ടെ ജീവനും
ആ കൈ ചേർന്ന് ഉറങ്ങുമ്പോൾ ..
അതുവരെ ഈ വസന്തം കാത്തിരിക്കും .
Thank you for visiting my blog
തിരികേ കേഴുവാൻ 
നഷ്ടങ്ങളെനിക്കൊന്നുമില്ല 
നിങ്ങൾക്ക് മാത്രമാണ്‍ ...
ഞാനെന്ന നഷ്ടം

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...