അദ്ദേഹം ഇറങ്ങിയതും അവർ അകത്തേക്ക് ഓടി"അയ്യോ!! തിരി " വിളക്ക് കരിന്തിരി കത്തിയത് കണ്ട് നിരാശയായി . കരയുന്നത് കണ്ട് കൊച്ചു മകൻ ചോദിച്ചു "ഒരു തിരിക്ക് ഇത്ര വിലയുണ്ടോ അമ്മൂമ്മേ ?" അതിനു മറുപടി പറഞ്ഞത് ഉമ്മറത് വീട്ട്കണക്കും കൊണ്ടിരിക്കുന്ന മകനാണ്‍ .."പിന്നേ... ഒരു പാക്കറ്റ് വിളക്ക് തിരിക്ക് പത്ത് രൂപയാണ് ..അതിലോ.. ഒന്നോ രണ്ടോ ഉണ്ടാവും .." ഇതൊന്നും പക്ഷെ അവർ കേട്ടില്ല .