Monday, February 23, 2015

മഴയും മേഘങ്ങളും പറഞ്ഞത് കേൾക്കാതെ 
ഞാൻ വളർത്തിയ പൂക്കൾ 
ക്യാൻസ്സറസ് എന്നും പറഞ്ഞുനീ 
പിഴുതെറിഞ്ഞപ്പൊൾ 
തെറിച്ചു വീണതതിന്റെ പാലല്ല ..
സ്വപ്‌നങ്ങൾ ചാലിച്ച എൻ
രക്തമാണ്
അദ്ദേഹം ഇറങ്ങിയതും അവർ അകത്തേക്ക് ഓടി"അയ്യോ!! തിരി " വിളക്ക് കരിന്തിരി കത്തിയത് കണ്ട് നിരാശയായി . കരയുന്നത് കണ്ട് കൊച്ചു മകൻ ചോദിച്ചു "ഒരു തിരിക്ക് ഇത്ര വിലയുണ്ടോ അമ്മൂമ്മേ ?" അതിനു മറുപടി പറഞ്ഞത് ഉമ്മറത് വീട്ട്കണക്കും കൊണ്ടിരിക്കുന്ന മകനാണ്‍ .."പിന്നേ... ഒരു പാക്കറ്റ് വിളക്ക് തിരിക്ക് പത്ത്‌ രൂപയാണ്‌ ..അതിലോ.. ഒന്നോ രണ്ടോ ഉണ്ടാവും .." ഇതൊന്നും പക്ഷെ അവർ കേട്ടില്ല .
എല്ലാവരും ഇറങ്ങിയപ്പോഴാണ് അവളുടെ കുറവയാൾ തിരിച്ചറിഞ്ഞത് . 2 ദിവസ്സമായി എന്തെങ്കിലും കഴിച്ചിട്ട് ,വെള്ളം പോലും കുടിച്ചില്ല ..ആരും തന്നുമില്ല.. ഫോട്ടോയിലിരുന്നവൾ കരഞ്ഞുകൊണ്ട് ചിരിച്ചു  " നമുക്ക് കുറച്ചുകൂടെ നന്നായ് ജീവിക്കാമായിരുന്നു
അവളുടെ കണ്ണുനീർ അളന്നു നോക്കി ചൂട് വിലക്ക് വിറ്റു ..
എന്നിട്ട് വലിയൊരളവു കോൽ വാങ്ങി...
തിരക്ക് 

തിയെറ്ററുകളിലും മേളകളിലും ചെന്നാൽ അവരെ ഞാൻ ചേർത്തു പിടിക്കും .. തിരക്കിൽ കൈവിട്ടുപോകാതിരിക്കാൻ .. അവർ കൈവിട്ട് പോയി.. പക്ഷെ എന്റെ ഭയത്തിൽ നിന്നവർക്ക് വേണ്ട പാഠം കിട്ടി. കിട്ടി . അതുകൊണ്ടായിരികില്ലേ കണ്നുമങ്ങിയ ഈ വയസ്സാം കാലത്ത് ഇത്രയും തിരക്കുള്ള ഒരിടം എനിക്കായ്‌ തിരഞ്ഞെടുത്തത് ......

മാറ്റങ്ങളറിയണം മാറ്റത്തിലൊന്നായ് മാറി

സ്വപ്‌നങ്ങൾ തട്ടിപ്പറിച്ച് ഓടുമ്പോൾ വിധി 
കയ്യൊന്ന് കുടഞ്ഞതാണ് 
എന്റെ ഇന്ന്
കാലമേറെ കഴിഞ്ഞിരിക്കുന്നീ
പടിവാതിൽ കൊട്ടിയടഞ്ഞിട്ട്
അനേകം മേഘങ്ങളിരുണ്ട് കൂടി
മഴയൊത്തിരി പെയ്തിരിക്കുന്നു ..
തിരകൾ പലതും വന്നെൻ
നെറ്റിയിലെ സൂര്യനെ വിഴുങ്ങി ..
ഒടുവിലി സന്ധ്യയും ഞാനും
നേരിയ നിലാവും കാറ്റും
ഹൃദയത്തിൻ നടുമുറ്റത്തൊരു
ചെമ്പനീർ നട്ടു നനച്ചു പടർത്തി ..
പിടി കൊടുത്തില്ല ഞാൻ കാലത്തിനും..
വഴികൊടുത്തില്ലേത് ശിശിരത്തിനും ..
ഇന്നുമെൻ ചെമ്പനീർ പൂത്തു നില്കുന്നേതോ
കരസ്പർശനത്തിനായ് ..
ഒഴുകി മാറാതെ കാറ്റും
കാത്തിരിപ്പുണ്ട് അടഞ്ഞ വാതിലിനപ്പുറം
നിന്നൊരു വിളിക്കായ് .
നൊറ്റിരിപ്പുണ്ടീ നിലാവും
നമ്മുടെ പ്രണയം ഏറ്റുവാങ്ങാനായ് ..
പൂത്തില്ലെൻ ചുണ്ടത്തെ ആമ്പൽ
എങ്കിലും ഉള്ളിലൊരു വസന്തം കാത്തിരിപുണ്ട് ...
അണയട്ടെ നിലാവും അന്നാമിഴിവെട്ടത്തിൽ ..
കൊഴിഞ്ഞു വീഴട്ടെ ജീവനും
ആ കൈ ചേർന്ന് ഉറങ്ങുമ്പോൾ ..
അതുവരെ ഈ വസന്തം കാത്തിരിക്കും ...

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...