Saturday, September 27, 2014

അച്ഛൻ
അയാൾ വീട്ടിലേക് കയറി. വാതില്ക്കൽ മകൻ നില്പ്പുണ്ട്.അവനെ അടുത്തേക്ക് വിളിച്ചു.പോയില്ല.എന്നും കള്ള് കുടിച്ച് ചെന്ന് അവന്റെ അമ്മയെ തല്ലുന്നത് അല്ലേ അവൻ കാണാറ്‌.
 ഇത്തവണ അയാളുടേത് ഉറച്ച് തീരുമാനമാണ്‌.ഇനി മദ്ധ്യം കൈകൊണ്ട് തൊടില്ല.അവനെ അമ്മ അകത്ത് നിന്ന് അച്ഛന്റെ അടുത്തേക്ക് തള്ളി വിട്ടു. അവനെ അയാൽ മടിയിലിരുത്തി. തലോടി. “മോന്റെ കയ്യിലെന്തു പറ്റി,മുറിഞ്ഞിരികുന്നു?” മുറിവു തലോടികൊണ്ട് ചോദിച്ചു. “കുരുത്തകേട് കാട്ടിയതിനു മാഷ് നുള്ളിയതാണ്‌.” അതും പറഞ്ഞ് അവൻ എത്തിനോക്കുന്ന അമ്മയെ നോക്കി കണ്ണിറുക്കി ചിരിച്ചു.

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...