Saturday, September 27, 2014

കണ്ടുമുട്ടൽ
കാലങ്ങൾക്ക് ശേഷം കന്ദ് മുട്ടി.നോക്കണമെന്ന് രണ്ട്പേർക്കും തോന്നി.പക്ഷെ നോക്കാൻ ആത്മാഭിമാനം സമ്മതിചില്ല.“വിളിച്ചാലോ...അവൻ ആദ്യം വിളികട്ടെ”. ഇരുവരും ചിന്തിച്ചു. കണ്ടിട്ടും കാണാത്തപോലെ കടന്നുപ്പോയി.
വണ്ടിക്കരികിൽ എത്തിയപ്പോൾ ഒരാൾ തിരിഞ്ഞ് നോക്കി.കൂട്ടുകാരൻ നടന്നകലുന്നു. കുറച്ച് നടന്ന് മറ്റേയാൾ തിരിഞ്ഞ് നൊക്കിയപ്പോഴേക്കും കൂട്ടുകാരൻ കാറിൽ കയറിയിരുന്നു.
പാതിവഴിയിൽ വണ്ടി നിന്നു “എന്നാണു അഭിമാനം ഉണ്ടായത്? ഒരുമിച്ച് നടന്ന കാലം,ഭക്ഷണവും തുണിയും..അങ്ങനെ എല്ലാം പങ്കിട്ട കാലം..അന്നില്ലാത്ത എന്താണ്‌ ഇന്നുള്ളത്ത്?....പ്രായം..കാലം തീർത്ത ശൂന്യത!!!
നടക്കുമ്പോൾ മനസ്സ് എവിടെയോ ആയിരുന്നു!ആ നല്ല കാലം..ഒരുമിച്ച് പടിച്ച,ഒരേ മുറിയിൽ താമസിച്ച കാലം...അന്നു ഞാനും അവനും അല്ല..ഞങ്ങൾ!!!ഇന്ന് അവൻ അവനും താൻ താനുമായി..എന്നുമുതൽ...നമ്മളും അവരുമായ് തമ്മിൽ പിരിയാൻ ഒരു കുടുംബം വന്നപ്പോൾ!!
തിരിഞ്ഞ് നടന്നപ്പോൾ ഒരു കാറ്‌ മുന്നിൽ വന്ന് നിന്നു..അതിൽ കയറി...കാലത്തിന്റെ മൌനം വെടിഞ്ഞ് ഇരുവരും മനസ്സു തുറന്നു

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...