അമ്മ
അമ്മമാർ...വിണ്ണിലെ മാലാഖമാർക്കിടയിൽ നിന്നും മണ്ണിലെക്കിരങ്ങി വന്ന സ്നേഹ രൂപം..സൃഷ്ടീ ഈശ്വരനു മാത്രം ഉള്ളതാണു..അതിനാൽ അമ്മ ഈശ്വരനാകുന്നു...
ഈ അമ്മയും സ്വന്തം മകനെ ജനിപിച്ചതു മറ്റേത് അമ്മയേയും പോലെ പേറ്റുനോവു അനുഭവിച്ചു തന്നെയാണു.അവർ മറ്റാരെക്കാളും അവനെ സ്നേഹിച്ചു..അവൻ വളരുന്നത്തു അവർ കണ്ട് ആസ്വദിച്ചു.. അവൻ തനിക്കൊരു താങ്ങാകുമെന്നവർ ആശ്വസിച്ചു...
അവന്റെ മനസ്സിന്റെ നിഷ്കളങ്കത നഷ്ടമ്മായ് കൊണ്ടിരിക്കുന്നത് അമ്മ അറിഞ്ഞില്ല..മകൻ കൈവിട്ടു പോയത് അവർ അറിഞ്ഞതു വാർത്തകളീലൂടെയാണു...അപ്പോഴേക്കും അവന്റെ മനസ്സിലും ശിരസ്സിലും തീവ്രവാദം ആളിപടർന്നിരുന്നു..അവന്റെ രക്തം രാജ്യദ്രോഹത്തിനായ് തിളച്ചിരുന്നു..
പിന്നീറ്റൊരിക്കലും തന്റെ പൊന്നോമനയെ ആ അമ്മ കണ്ടിട്ടേയില്ല...ആ തീവ്രവാദിയെ രാജ്യം തേടി നടക്കുന്നത് ആ അമ്മയെ തളർത്തിയില്ല...എന്തെന്നാൽ...അവരുടെ മകൻ...സ്നേഹിക്കൻ മാത്രം താൻ പടിപിച്ചു കൊടുത്ത...ലൊകനന്മയ്ക്കായുള്ള വെദങ്ങൾ ചൊല്ലി കൊടുത്ത തന്റെ പൊന്നോമന മരിച്ചു കഴിഞ്ഞിരുന്നു...ആ മനസ്സിൽ...
മകനെ കൊല്ലാൻ ഒരമ്മയും കൂട്ടു നില്കില്ല..എന്നിട്ടും അവനെ ആ അമ്മ തിരിഞ്ഞു നൊകിയില്ല...അവനെ വദിക്കൻ ഉറച്ചവരോടായ് അവർ പറഞ്ഞു..തനിക്കു വലുതു തന്റെ രാജ്യമാണെന്നു....പത്തുമാസം ചുമന്ന മകനെക്കാൾ വലുതു തന്നെ ചുമകുന്ന മണ്ണാണെന്നു.... അതു പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുനില്ല..അവർ ഉള്ളിലൊതുക്കിയ കണ്ണുനീരിനെ ഏതു സാഹിത്യത്തിനു വർണ്ണിക്കാൻ ആകും???
പിന്നീട് ആ അമ്മ കണ്ടതു ജീവനറ്റ മകന്റെ ശരീരമാണു...ഇവിടെ ജയിച്ചതു ഭാരതമല്ല..തോറ്റതു തീവ്രവാദവും അല്ല....
എല്ലാവരുടെയും മുനിൽ തലയുയർത്തി നില്കുന്ന ആ അമ്മയുടെ മുന്നിൽ തോറ്റു നില്കുന്നതു സകല ജീവജാലങ്ങളുമാണു.............പൂജിക്കാം നമുക്ക മാലാഖമാരെ