Tuesday, October 2, 2012
സ്വപ്നങ്ങൾക്കു ചിറകു-
ണ്ടായിരുന്നെങ്കിൽ..
ആകാശതേക്കു ചേകേറാൻ കൊതിക്കുനില്ല
ആകാശമെൻ സ്വപ്നമല്ലായിരുന്നു.
ലോകം മുഴുവൻ ചിറകിലൊ-
തുക്കുന്നതും സ്വപ്നമായിരുന്നില്ല.
സുര്യനെ വിഴുങ്ങുന്ന കടലിലി-
റങ്ങി ചെല്ലുന്നതും സ്വപ്നത്തിലുണ്ടായിരുന്നില്ല
ഒരു മാത്രയെങ്കിലും.....
താങ്ങൊന്നുമില്ലാതെ
ഒരുമാത്രയൊന്നുയരുവാൻ മാത്രമായ്
എൻ സ്വപ്നങ്ങൾക്കു ചിറകുണ്ടാ-
യിരുന്നവെങ്കിൽ.........
ഇനിയെന്നു
ഇനിയെന്നു കാണും നാം
ഒരുവട്ടമെങ്കിലും
ഇനിയെന്നു കൂടും നാം
ആ തണൽ മരതിൻ കീഴിൽ
ആ മഴയും...ആ കുളിരും
കൈകോർതു പങ്കിട്ട ചെറു ചൂടും..
ആ വെയിലും..ആ തണലും!!!
ഇനിയുമണയുമോ....
ഒരുമിച്ചു ചിരിച നുറുങ്ങുകളും
കൂട്ടകരച്ചിലിലവസ്സാനിച
കൊച്ചു കൊച്ചു പരിഭവങ്ങളും
പങ്കിട്ട് പടിച്ച നിമിഷങ്ങളും
1 മഴ തോരവെ...
ഒരു വെയിൽ മായവെ
അകന്നെങ്ങോ പോകേണ്ടോർ
ഒന്നിച്ചുകൂടി ഒന്നായ് മാറി
അവിടമൊരു സ്വർഗ്ഗമാക്കീ
തീർക്കുവാൻ മാത്രമായ്...
ഇനിയെന്നു കാണും നാം
തൊഴരേ..........................
Subscribe to:
Posts (Atom)
Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...
-
നിനക്കുണരുവാൻ ഞാൻ തീർത്ത സ്വപ്നത്തിലല്ലോ നീ സ്വയം മറന്നുറങ്ങിപോയത്
-
Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...