Sunday, August 30, 2015

ക്ഷെണികമീ ലോകത്ത് നിന്നും 
നമ്മെ പറിച്ചെറിയാൻ 
ക്ഷെണിക്കാതെ എത്തുമൊരതിഥി 
പിന്നെയീ ജന്മം മറ്റെവിടെയോ 
ഒരോര്മ്മ.......

Sunday, August 23, 2015

മറവി
കുട്ടികാലത്ത് ഓർത്തു വയ്ക്കാൻ ഏറ്റവും പ്രയാസം 9ന്റെ ഗുണനപട്ടികയായിരുന്നു..പിന്നെയത് ചരിത്ര പ്രധാന ദിനങ്ങൾ ആയി..പിന്നീട് ജീവജാലങ്ങളുടെ ശാസ്ത്രനാമങ്ങൾ ആയി.. ചോദ്യങ്ങളുടെ മുന്നില് പകച്ചു നിൽക്കുമ്പോൾ ഒരു ചൂരലിന്റെ കയ്പ്പ് ദേഹത്ത് വന്ന് വീഴാറുണ്ടായിരുന്നു .. അത് അറിയാവുന്നത് കൊണ്ട് മുട്ടുകൾ കൂട്ടി  ഇടിക്കാറുള്ള പോലെ...അയാളുടെ മുട്ടുകൾ കൂട്ടി മുട്ടാൻ തുടങ്ങി..ഒരു വേദന പെട്ടന്ന് കൈകളില വന്നു വീണു...(ചൂരലിന്റേത് പോലെ ഒന്ന്...) ആ പെണ്‍ കരങ്ങൾ അയാളെ മുറുക്കെ പിടിച്ചു..ഒന്നും പറയാതെ പകച്ചു നിന്നപ്പോൾ,ചോദ്യകർത്താവ്  ആവർത്തിച്ചു.."ഓർത്ത് പറയു ..താങ്കളുടെ പേര് എന്താ ?" ചൂരലുകൾ വന്നു വീഴാൻ ഇല്ലാഞ്ഞിട്ടും അയാൾ ഭയന്ന് വിറച്ച് ഇരുന്നു...

Monday, August 17, 2015

പുല്ലുകൾ മുളച്ചിരിക്കുന്നു 
മേൽക്കൂരയോളം വളളികൾ 
പടർന്നിരിക്കുന്നു 
എന്റെ വയലുകൾ നികത്തി 
അവൾ പണിത കൊട്ടാരത്തിൽ 
പുല്ലുകൾ മുളച്ചിരിക്കുന്നു
നദിയാണ് ഞാൻ 
തുളുമ്പിയും തഴുകിയും 
ഒഴുകി മറിയുന്ന 
കടലിൻ നീലിമയിൽ 
എങ്ങോ മറയുന്ന 
ഒരു കൊച്ചു നദിയാണ്
ഞാൻ..
പ്ലാസ്സ്റ്റിക് കുപ്പിയിൽ 
അകപെട്ടിരിക്കുന്നെന്നു 
മാത്രം..
എങ്കിലും നദിയാണ് 
ഞാൻ 

Monday, July 6, 2015

വേരുകളില്ലാ പുഞ്ചിരി 
വാടുമെന്നറിഞ്ഞും 
വിട്ടുകൊടുക്കാൻ 
നിൽകാതെ..
തളരാതെ തുടരുന്നു..

നീതു രാഘവാൻ 

Sunday, July 5, 2015




ഓർമ്മകളും ഓർമ്മപെടുത്തലുകളും ഒക്കെയും ബാക്കിയാക്കി ഞാൻ പടിയിറങ്ങും...പിരിയരുതെന്നോർത്തു കയ്യിലമർത്തിയ മണൽതരികൾ ഒരിത്തിരി പാടുകളായ് മാത്രം....   ---മിഥുൻ നടുവിൽ




Saturday, July 4, 2015

ഇരുട്ടിനെ  പകലിലേറെ 
വിശ്വസിച്ചു ..
എനിക്കേകാൻ അവന്റെ കയ്യിൽ 
വെളിച്ചം മാത്രം..
എങ്ങുനിന്നോ വന്നെവിടേക്കോ 
പറന്നകന്ന മിന്നാമിനുങ്ങുകളാൽ 
ആ ഇരുട്ടിലും വഞ്ചിക്കപെട്ടു 

Monday, June 22, 2015

Boomiye vizhungiya bhoodatheyum vizhungi.. Valiyorekaanthatha....
മാഷിനു 4 മണി കഴിഞ്ഞാൽ പിന്നെ ഉറങ്ങാൻ കഴിയില്ല. എഴുന്നേറ്റ് മുറ്റത്ത് അങ്ങോട്ടും ഇങ്ങോട്ടും നടക്കും. അഞ്ചര ആകുമ്പോഴേക്കും വെളിച്ചം വീഴും.. പിന്നെ കിണറിൽ നിന്ന് വെള്ളം കോരി ചെടികളെ ഉണര്ത്തും .എട്ടു മണിക്ക് വീട്ടില് നിന്നിറങ്ങിയാൽ എട്ടരയ്ക് കവലയിൽ എത്തും . അന്നും പതിവ് തെറ്റിയില്ല .8:30ക്കുള്ള മാധവി പിടിക്കാനുള്ള വേഗതയിലും മാഷ്‌ ശ്രദ്ധിച്ചു ..എല്ലാവരും തുറിച്ചു നോക്കുന്നത്.. " മുണ്ട് ഉടുത്തിട്ടില്ലേ? ..കണ്ണട മാറി പോയോ? ചെരിപ്പ് ഇട്ടതോ.. ?"സ്വയംഒന്ന് പരിശോദിച്ചു ..കുഴപ്പമൊന്നും ഇല്ല ..ബസ്സിൽ കയറിയപ്പോൾ കണ്ടക്ടർ വന്നു ."എവിടേക്കാ മാഷേ ഇത്ര രാവിലെ..?" ചോദ്യം കേട്ട മാഷ്‌ അയാളെ ഒന്ന് നോക്കി.. പഴയ ആൾ തന്നെ.. പതിവില്ലാത്ത ഒരു ചോദ്യം? "അതെന്താടോ ..സ്കൂളിലേക്ക് .." പക്ഷെ അത് പറഞ്ഞ തീരും മുൻപേ ഒരുമൗനം മാഷിനെ മൂടി ..ഒന്നും പറയാതെ ബസ്സിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ ആനിശബ്ദതയും പിന്തുടർന്നു.. നടന്ന വഴികളും എതിരെ വന്ന മിഴികളും അതിൽ വഴുതി വീണു. "എവിടേകാ " എന്ന ചോദ്യം മാത്രം വായുവിൽ ..

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...