Wednesday, September 23, 2015

ഇന്നലെ വരെ കണ്ടതു നിറങ്ങളറിയാത്ത കാതുകൊണ്ടെന്ന് അറിയിച്ച്..കണ്ണുകള്‍ ഒഴുകിയൊഴുകി ചിരിച്ചു
നെഞ്ചിലാ റീത്ത് വന്ന് പതിഞ്ഞപ്പോഴും തളര്‍ന്നില്ല.. ആ തണുത്ത തുള്ളികള്‍ പക്ഷെ കവിളത്ത് വന്നു വീണപ്പോള്‍ ഞെട്ടിയൊന്നുണരാന്‍ കഴിഞ്ഞെങ്കിലെന്ന് കൊതിച്ചു.. "എനിക്കുവേണ്ടി കരയാനുമൊരു കണ്ണ് ബാക്കിയെന്നോ.." ഉണരാത്ത സ്വപ്നത്തില്‍ നിന്നാത്മാവ് തേങ്ങി..
എന്റേതല്ലാതായി അകലുന്നതൊന്നും എന്റേതല്ലായിരുന്നെങ്കില്‍..
അല്ലെന്ന് കരുതുമ്പൊഴെല്ലാം.. അല്ലാതെയല്ലെന്ന് പിടയുന്നെന്നുള്ളം...

Tuesday, September 22, 2015

ശല്യമായ് തുടർന്നുകൊണ്ടന്യമായ് അകലുന്ന കടംകഥ ആകാനെനിക്കിഷ്ടം..
വിഢ്ഢിയെന്നരുളി ചിരിക്കും വരെ എങ്കിലും😜😜

Sunday, September 20, 2015

കണ്ണിൽ നിന്നുതിരുന്ന
കണ്ണുനീരെല്ലാം
കരട് പോയതിനാലെങ്കിൽ
അവളിനിയേതു കണ്ണിനും
കരടല്ല 
നീയില്ലാ കരയിൽ 
നിന്നും നിൻ 
കടലിലേക്ക് 
അറിയട്ടെ ഞാനിന്നെന്തു 
ദൂരം ..
ഇനിയെന് സൂര്യനെ 
എനിക്ക് തരിക 
എന്റെ പകലിനെ 
തിരിച്ചു തരിക 
എന്റെ നാളെകൾ 
ഇനി എനിക്ക് മാത്രം 
വന്ദിപ്പു ഞാൻ അമ്മയായ്
പൂജിപ്പു ഞാൻ ദേവിയായ്
ലാളിപ്പു ഞാൻ പെങ്ങളായ് 
പുകയുന്നു പുകയുന്നു
കുപ്പിവളകൾ .
പുകയുന്നു സിന്ദൂരം ,
നരച്ച മുടിയിഴകളും ..
പുകമൂടിയ മനസ്സും..
പുകയാകും വരെയാ
ശിരസ്സും ..പുകയുകയാണാ
 ഉള്ളവും..

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...