Monday, June 22, 2015

Boomiye vizhungiya bhoodatheyum vizhungi.. Valiyorekaanthatha....
മാഷിനു 4 മണി കഴിഞ്ഞാൽ പിന്നെ ഉറങ്ങാൻ കഴിയില്ല. എഴുന്നേറ്റ് മുറ്റത്ത് അങ്ങോട്ടും ഇങ്ങോട്ടും നടക്കും. അഞ്ചര ആകുമ്പോഴേക്കും വെളിച്ചം വീഴും.. പിന്നെ കിണറിൽ നിന്ന് വെള്ളം കോരി ചെടികളെ ഉണര്ത്തും .എട്ടു മണിക്ക് വീട്ടില് നിന്നിറങ്ങിയാൽ എട്ടരയ്ക് കവലയിൽ എത്തും . അന്നും പതിവ് തെറ്റിയില്ല .8:30ക്കുള്ള മാധവി പിടിക്കാനുള്ള വേഗതയിലും മാഷ്‌ ശ്രദ്ധിച്ചു ..എല്ലാവരും തുറിച്ചു നോക്കുന്നത്.. " മുണ്ട് ഉടുത്തിട്ടില്ലേ? ..കണ്ണട മാറി പോയോ? ചെരിപ്പ് ഇട്ടതോ.. ?"സ്വയംഒന്ന് പരിശോദിച്ചു ..കുഴപ്പമൊന്നും ഇല്ല ..ബസ്സിൽ കയറിയപ്പോൾ കണ്ടക്ടർ വന്നു ."എവിടേക്കാ മാഷേ ഇത്ര രാവിലെ..?" ചോദ്യം കേട്ട മാഷ്‌ അയാളെ ഒന്ന് നോക്കി.. പഴയ ആൾ തന്നെ.. പതിവില്ലാത്ത ഒരു ചോദ്യം? "അതെന്താടോ ..സ്കൂളിലേക്ക് .." പക്ഷെ അത് പറഞ്ഞ തീരും മുൻപേ ഒരുമൗനം മാഷിനെ മൂടി ..ഒന്നും പറയാതെ ബസ്സിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ ആനിശബ്ദതയും പിന്തുടർന്നു.. നടന്ന വഴികളും എതിരെ വന്ന മിഴികളും അതിൽ വഴുതി വീണു. "എവിടേകാ " എന്ന ചോദ്യം മാത്രം വായുവിൽ ..
ഉടഞ്ഞ കുപ്പിവളകൾക്ക്‌ 
പിറകെ ഒരിറ്റു വെളിച്ചവുമായ് 
പോവുക.. 
ആ ഇരുട്ടിലീ വെളിച്ചം 
ഒരു പകലിനെ തീർത്തേക്കാം 
അതിർത്തി കല്ലുകൾ 
വരി വരിയായ് വന്നങ്ങു 
വീണത്,
നമ്മെ പേറിയ 
ഗർഭപാത്രതിലാണ്‍..
നീ കിടന്നേടം നിനക്കും ..
എന്റെതെനിക്കും..
ഇനി പകുക്കാൻ
നാം കാണാത്തയാ
പൊക്കിൾകൊടി ബാക്കി

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...