Saturday, December 13, 2014

പൈനാപ്പിൾ കേക്ക്

പൈനാപ്പിൾ കേക്ക്
 മേശ പുറത്തെ ആ പൈനാപ്പിൾ കേക്ക് അയാൾടെ കണ്ണു നനച്ചു..."ഇന്ന്  വരുമോ?"..."ഇന്നെങ്കിലും വരാമോ?" ആ വിളികൾ ,കാതിലും മനസ്സിലും   മുഴങ്ങീ.തനിക്കായ് പഴയ കൂട്ടുകാരി തയ്യാറാക്കി വച്ച ഓർമ്മകൾ ..അതാണാ മേശപ്പുറത്തിരുന്ന് ഉറുമ്പരിക്കുന്നത് ... എന്നും  വാ തോരാതെ സംസാരിക്കുന്നവൾ, ഇപ്പോഴെന്തു ചെയ്യുന്നു എന്ന  ചോദ്യത്തിനു മൌനം മാത്രം തരുന്ന കൂട്ടുകാരി കേക്കുമായ് കാത്തിരിക്കാൻ തുടങ്ങിയിട്ട്   ദിവസ്സങ്ങളായി ...അറിഞ്ഞിരുന്നില്ല ...കുറച്ചു വൈകിയെന്നാൽ ഈ കേക്കിനെ ഉറുമ്പിനു നല്കി നീ പോകുമെന്ന് അറിഞ്ഞില്ല.... കണ്ണുകൾ തുടച്ച്  ഇറങ്ങുമ്പോൾ ഓർമ്മകൾ  എല്ലാം അകത്താക്കിയ കൂട്ടം വരിതെറ്റാതെ  എവിടേക്കോ നീങ്ങുകയായിരുന്നു .

Wednesday, December 10, 2014

കഥകള്‍ പറഞ്ഞെന്നെ ഉറക്കും നഗരം,
ഉറങ്ങാതെ കാതോര്‍ത്തിരിപ്പുണ്ടിവിടം

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...