ദൂരം
അവൾക്കാ വഴി വളരെ ദൂരമുള്ളതായ് തോന്നി.അതിന്നു മുൻപാ വഴിയിലൂടെ ഒറ്റയ്ക്ക് നടന്നിട്ട് ഇല്ലാത്തത് കൊണ്ടാവാം.സ്കൂൾ ഗേറ്റ് കടക്കുമ്പോൾ മനസ്സ് എവിടെയൊക്കെയോ ഓടി നടന്നു. എത്ര ദിവസ്സങ്ങൾക്ക് ശേഷമാണ്... അന്നും മനസ്സ് ഉണ്ടായിട്ടല്ല...എന്നായാലും വരണമല്ലോ..ഏട്ടന്റെ സ്വപ്നം പോലെ ഒരു ഡോക്ടർ... ചുറ്റിലും ശ്രെദ്ധികാതെയാണു ക്ളാസ്സിൽ കയറി ചെന്നത്.ആരും അവളെയും..
എത്ര മണിക്കൂർ കഴിഞ്ഞു.എത്ര ടീച്ചർമാർ മാറി മാറി വന്നു.അവൾ മറ്റേതോ ലോകത്തായിരുന്നു
.അന്തരീക്ഷത്തിൽ പല പല ചോറ്റുപാത്രത്തിൽ നിന്നും പല ഗന്ധങ്ങൽ പടർന്നു. അവൾ വെറുതേ ഒന്ന് കണ്ണോടിച്ചു..ഒരുപക്ഷേ അത് കാണുവാൻ മാത്രമായ്.. കണ്ടത് സഹികാതെ അവൾ അവിടേക്ക് ഓടി..ആ കുറ്റ്റ്റിയിൽ നിന്നാ പത്രം പിടിച്ച് വാങ്ങി..പുഞ്ചിരിക്കുന്ന തന്റെ ഏട്ടന്റെ മുഖം ആ കണ്ണീരാൽ കുതിർന്നു..അണഞ്ഞുപോയ ആ സ്നേഹ ദീപത്തെ ചേർത്തുപിടിച്ചപ്പോൾ ദിവസ്സങ്ങളായ് നഷ്ടമായ ഒരു ചൂട് അവൾക്ക് കിട്ടി...ഒരുപക്ഷെ ഒരു നിമിഷം അവൽ വൈകിയിരുന്നെൻകിൽ,ഒരു ചവറ്റുകൊട്ടയിൽ......അത് മാറിയേനെ. ബാഗുമായ് അവൾ പുറത്തേക്ക് ഓടി..പുറത്ത് ബൈക്കുമായ് ആരും കാത്തുനിന്നില്ല..വീട്ട്ലേക്കുള്ള ദൂരം വളരെ ഏറെയായ് തോന്നി..ഒരുപക്ഷെ വീട്ടിൽ കഥ പരഞ്ഞിരിക്കാൻ,കളിപറയാൻ ആരുമില്ലാഞ്ഞിട്ടാവാം