ഒഴുകുന്നതിതു പുഴയോ?
..പ്രതീക്ഷകൾ..വീണ്ടുമൊരു
പുഴയായ് മാറാൻ
കാതിലെത്തുന്നതു കളകളമോ?
ഓമന ചുണ്ടിലുറ്റിക്കാൻ പാലില്ലാതെ
നീറുമമ്മതൻ തേങ്ങലുകൾ
എന്നോ ഒഴുകിയ പാഥയിൽ
കുളിർമയുണ്ടായിരുന്നു.
കൊലുസ്സിൻ പൊട്ടിച്ചിരികളും
പൊട്ടിയ കുപ്പിവള പൊടികളും
കല്യാണ നാദസ്വരവും..
ഏകാന്ത ഗായകന്റെ ഈണങ്ങളും
എവിടേകെന്നറിയാതെ ഒഴുകുന്ന
ബലിച്ചോറും ചിതാഭസ്മവും ഉണ്ട്
...ഓർമ്മകൾ മാത്രമായ്...
വെള്ളയില്ലത്ത മങ്ങിയ നിലാവുപോൽ
വെള്ളമില്ലതെ..നില ഒഴുകുന്നു
മാനത്തെ മെഘങ്ങളെ പ്രണയിച്ച്..
ഇന്നീവഴിയിൽ ജലമില്ല
ഇന്നീവഴിയിൽ മണലില്ല
സ്വപ്നങ്ങളില്ല..
മങ്ങിയ പ്രതീക്ഷകളില്ല..
എന്നോ ഒഴുകിയ പാടുകൾ മാത്രം
ജലപ്പാടുകൾ...