Thursday, February 21, 2013




PAGE NOT FOUND

scroching sun thath
Burned myteens
Set up a fire in me
quest for my ancestors
 warmed up
my thirst for love
oozed out1!!
children came with love
but ran away..
the teens moved ahead..
middles..thought would stay..
but joined the flow..
bored with the usual unusuals
i googled my past..
isearched for those happy days
but..
PAGE NOT FOUND
i searched for it ..
the womb where i slept..
i moved the cursor..
for him who created me..
i searched for her
my reason to live..
i searched for them..
ones who cherished me..
My connection was alright..
but..
PAGE NOT FOUND
the smashing waves have
washed those transient feet
from the sand of times
Unrevealed truths
remained hidden
unexpressed love
remained a waste..
untied thread
remained broken..
used less me
remained useless...
Alas.. i searched
for myself..

PAGE NOT FOUND



ഓർമ്മത്താളുകൾ
ബ്രൗസ് ചെയ്തു നോക്കി
ഓരോ പേജിലും നിന്നെ തേടി
വാക മരങ്ങൾ പൂവിട്ടതു കണ്ടു
ചുവന്ന പൂക്കൾ മഴയായ് പെയ്തിരികുന്നു
അവിടെ ഞാൻ ഏകനായ് ഇരിപുണ്ടായിരുന്നു
നിന്നെയും കാത്തു...
ഇളം തെന്നൽ വീശി തുടങ്ങി..
അത്തറിൻ മണം കാറ്റിൽ പടർന്നു
കാല്കൊഞ്ചലുകൾ അടുത്ത് വന്നു
പെട്ടെന്നെല്ലാം നിശ്ചലമായി...
“കണക്ഷൻ ഇറർ. പേജ് നോട്ട് ഫൗണ്ട്”


നേര്‌ കണ്ണിന്റെ പിറകിലാണു
മുഖമതിൻ മറയും..
ഇതിന്നു നടുവിൽ ഞാനും....



സന്ധ്യയോളം വെള്ളം
കോരിയിട്ടുമാ ചെറുകുടം നിറഞ്ഞില്ല
അതിൽ നിറയെ ദ്വാരമെന്നറിഞ്ഞു
എങ്കിലും വരണ്ട പാത്രത്തി ജലാംശം കണ്ടിരികുന്നു
അതിനാൽ ഞാൻ തുടർന്നു....
എന്നെങ്കിലും നിറഞ്ഞാലോ.......


സ്വന്തമാക്കാൻ നീ
കൊതിച്ചതതൊരു മരീചിക
അടുകുമ്പോൾ അകലും കിരണങ്ങൽ..
നീ തെടും സന്ധ്യ മയങ്ങിയിരികുന്നു
നീ കെഴും ദാഹജലം വറ്റിയിരികുന്നു
പ്രദക്ഷിണ വഴിയിലെ കരിങ്കല്ലാൽ തീർത്ത
ദേവീ രൂപം..ചഞ്ചലമാകില്ലൊരിക്കലും...




വിടർന്ന ചുണ്ടുകൾക്കിടയിൽ നിന്നു
കൊഴിഞ്ഞു പോയതു
പുഴുപല്ലുകൾ മാത്രമോ..
സ്നേഹവും നനമയും,,സത്യവും
അവിടെ കൊഴിഞ്ഞു
അറ്റമില്ലത്ത വീതിയില്ലാത്ത
കറുത്ത കുറ്റിപല്ലുകൾക്ക്
എത്ര കാര്യങ്ങളുണ്ടായിരുന്നു
പങ്കുവയ്ക്കാൻ!!!!


കാലങ്ങളെ പിന്നോട്ട്
തള്ളി നാം അകലങ്ങളൊരുമിച്ചു
കീഴ്പെടുത്തിയതു..
ഇതുപോൽ അകലുവാനൊ?



എൻ കാഴ്ച്ചതൻ
സൌന്ദര്യമായിരുന്നു..
നെഞ്ഞിലെ തേനും..
എന്നിട്ടുമാ മുള്ളുകളെന്നെ
നോവിച്ചു...
എന്തെന്നാലാ മുള്ളുകളിൽ
മറ്റൊരു മധുപന്റെ കാല്പാട്
ഞാൻ കണ്ടു!!!!


മൌനം പറഞ്ഞതൊന്നു
കാണാതെ നടന്നപ്പൊൾ
കണ്ണുനീർ നനഞ്ഞ് പനി
വരേണ്ടെന്നതിനാൽ
ഞാനെൻ മിഴികൾ പൊത്തി..
മൌനത്തിനു പറയുവാൻ
ഒത്തിരിയുണ്ടായിരുന്നു
പക്ഷെ കണ്ണുനീർ
 പറഞ്ഞതൊന്നു മാത്രം
“സ്നേഹിച്ചിരുന്നു ഒത്തിരി”


ഒരു പേറ്റ്നോവിൻ ഓർമായ്ക്ക്
ആ പൊക്കിൾകൊടിതൻ
സ്മരണയ്ക്ക്..
പിഴുതെറിയപെട്ടൊരു
തൊട്ടിലിൻ അനസ്മരണയിൽ
ഒരു ദിനം...ജന്മദിനം...

പത്തുമാസത്തെ
വാടക നല്കുവാനാകില്ലെന്ന്
ഓർമിപ്പിച്ചുകൊണ്ടൊരു ദിനം..
മാതൃദിനം..

പ്രണയത്തെ കാപട്യത്തിൽ
 പൊതിഞ്ഞൊരു
കച്ചവട ചരക്കായ്
മാറ്റിയ പ്രണയദിനം..

പണക്കൊഴുപ്പിൽ
പെരുകുന്നു ആഘോഷങ്ങളിൽ
സൌഹൃദവും വില്പനയ്ക്ക്..

ജനനവും മരണവും
ഇന്ന് കീശ നിറയാനും
ചോരുവാനും ഒരു കാരണമായ്
മാറുന്നു...
മാറ്റിയിരികുന്നു മാനവൻ!!!

Sunday, February 3, 2013



ഭംഗികണ്ടസൂയ തോന്നി
തകർച്ചതൻ രസമാസ്വദിക്കാം
സ്വപ്നങ്ങളാൽ തീർത്തൊരെൻ
ചില്ലു കൊട്ടാരത്തിലേക്കാരോ
    കല്ലെറിഞ്ഞു
എന്നിട്ടുമത് തകർനില്ല!!!
എന്തെന്നാൽ.......
ചില്ലുകൾക്കു പിറകിൽ
കൊത്തിയ കല്ലാൽ തീർത്ത
ഉറച്ച ചുവരുണ്ടായിരുന്നു




മഞ്ഞു നീരിൽമുങ്ങി

കുളിച്ച്ചെഞ്ചേല ചുറ്റി

കുങ്കുമം ചാർത്തിയഓരോ പുലരിക്കുമൊടുവിൽ

വിയർപ്പാൽ നനഞ്ഞ്

കറുപ്പുടുത്ത് ഭസ്മം ചാർത്തുന്ന

ഒരു സന്ധ്യ ഉണ്ടാകും



മെഴുക്

ഉരുകി വീണു നീ
എൻ കൈത്തടങ്ങളിൽ
ഇനിയെനിക്കു ഇന്നെ
വാർത്തെടുക്കാം..
ഒന്നുകിൽ ചില്ലു കൂട്ടിലെ
നിശ്ചല ശില്പമായ്..
അല്ലെങ്കിൽ..
വീണ്ടുമുരുകാൻ
ഒരു മെഴുകുതിരിയായ്


Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...